ന്യൂഡല്‍ഹി: ഇന്റലിജന്‍സ് ബ്യൂറോ(ഐബി) ഉദ്യോഗസ്ഥനെ കത്തിചൂണ്ടി കൊള്ളയടിച്ച സംഭവത്തില്‍ രണ്ട് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ അറസ്റ്റിലായി. നഗരത്തിലെ ഓട്ടോ ഡ്രൈവര്‍മാരായ അക്തര്‍ രാജ(41), ഗൗതം റാസ(25) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഏപ്രില്‍ 11-നായിരുന്നു കേസിനാസ്പദമായ സംഭവം.
പുലര്‍ച്ചെ ഒരുമണിയോടെയാണ് ഡല്‍ഹി ആര്‍കെ ആശ്രാമംമാര്‍ഗ് ട്രാഫിക് സിഗ്നലില്‍വെച്ചാണ് ഐബി ഉദ്യോഗസ്ഥനെ രണ്ടുപേര്‍ കൊള്ളയടിച്ചത്. ഓട്ടോറിക്ഷ കാത്തുനില്‍ക്കുകയായിരുന്ന ഉദ്യോഗസ്ഥനെ പ്രതികള്‍ പിന്തുടരുകയും പിന്നാലെ കത്തികാട്ടി ഭീഷണിപ്പെടുത്തി കൊള്ളയടിക്കുകയുമായിരുന്നു. ഐബി ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയില്‍ ഡല്‍ഹി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഓട്ടോറിക്ഷാ ഡ്രൈവര്‍മാരായ രണ്ടുപേരെയും അറസ്റ്റ്‌ചെയ്തത്.
Content Highlights: Two auto-rickshaw drivers arrested in Delhi for robbing an IB officer at knifepoint.
Published: 14 Apr 2025, 04:52 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented