ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി)യും ഡല്‍ഹി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 328 കിലോ മെത്താഫെറ്റമിന്‍ പിടിച്ചെടുത്തത്. ഇതിന് വിപണിയില്‍ 262 കോടി രൂപ വിലവരും. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. കൂടുതല്‍വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
കോടികളുടെ മയക്കുമരുന്ന് വേട്ടയില്‍ എന്‍സിബിയെയും ഡല്‍ഹി പോലീസിനെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിനന്ദിച്ചു. നമ്മുടെ സര്‍ക്കാര്‍ അഭൂതപൂര്‍വമായ വേഗതയില്‍ മയക്കുമരുന്ന് സംഘങ്ങളെ തകര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ 262 കോടി രൂപയുടെ മയക്കുമരുന്ന് വേട്ട ഒരു വഴിത്തിരിവാണ്. മയക്കുമരുന്ന് രഹിത ഇന്ത്യയെന്ന പ്രധാനമന്ത്രി മോദിയുടെ കാഴ്ചപ്പാട് പൂര്‍ത്തീകരിക്കാനുള്ള വിവിധ ഏജന്‍സികളുടെ ഏകോപനത്തിന്റെ മികച്ച ഉദാഹരണമായിരുന്നു ഈ ഓപ്പറേഷനെന്നും അദ്ദേഹം സാമൂഹികമാധ്യമത്തില്‍ കുറിച്ചു.
Content Highlights: Massive drug bust in Delhi! NCB and Delhi Police seize 328kg of methamphetamine worth ₹262 crore. Two arrested. Learn more about this major operation.
Published: 23 Nov 2025, 07:03 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented