ബെംഗളൂരു: മുടിവെട്ടാൻ വിസമ്മതിച്ചതിനെ ചോദ്യംചെയ്ത ദളിത് യുവാവ് ബാർബർ ഷോപ്പിൽ കുത്തേറ്റുമരിച്ചു. കൊപ്പാളിലെ യലബുർഗ താലൂക്കിലെ സംഗനല ഗ്രാമത്തിലാണ് സംഭവം.

To advertise here,

ബാർബർ ഷോപ്പിൽ മുടിവെട്ടാനായി വന്ന യമനൂരപ്പ ബന്ദിഹ ആണ് കൊല്ലപ്പെട്ടത്. പ്രതിയായ ബാർബർ ഷോപ്പ്‌ ഉടമ മുഡുഗപ്പ ഹാദപദയെ യലബുർഗ പോലീസ് അറസ്റ്റുചെയ്തു.

ദളിതനായതിനാൽ യമനൂരപ്പയുടെ മുടിമുറിക്കാൻ മുഡുഗപ്പ തയ്യാറായില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കം നടക്കുന്നതിനിടെ മുഡുഗപ്പ കത്രികകൊണ്ട് കുത്തുകയായിരുന്നെന്ന് പോലീസ് അറിയിച്ചു.