കോഴിക്കോട്: സൈബർ വിദഗ്ധൻ പി. വിനോദ് ഭട്ടതിരിപ്പാടിന്റെ വീട്ടിൽ പട്ടാപ്പകൽ മോഷണം. പതിനെട്ടര പവൻ ആഭരണങ്ങൾ നഷ്ടപ്പെട്ടു. അഴകൊടി ക്ഷേത്രത്തിനു സമീപം പൊൽപ്പായമനയിലാണ് കവർച്ച. വീടിന്റെ മുൻഭാഗത്തെ വാതിൽപ്പൂട്ട് പൊളിച്ച്, മുകൾനിലയിലെ അലമാരയിൽ സൂക്ഷിച്ച ആഭരണങ്ങളാണ് മോഷ്ടിച്ചത്.
ചൊവ്വാഴ്ച രാവിലെ ആറിന് വീട്ടുകാർ തൃശ്ശൂരിൽ ക്ഷേത്രദർശനത്തിന് പോയതായിരുന്നു. വൈകീട്ട് ആറോടെ തിരിച്ചെത്തുകയും ചെയ്തു. അതിനിടയിലാണ് കവർച്ചനടന്നതെന്നു കരുതുന്നു. നെക്ലേസ്, മാല, വള, ബ്രെയിസ് ലെറ്റ്, കമ്മൽ, മോതിരം, വാച്ച്, ലോക്കറ്റ് എന്നിവയുൾപ്പെടെയാണ് നഷ്ടപ്പെട്ടത്. പകൽമോഷണമാണെന്നും സി.സി.ടി.വി. കേന്ദ്രീകരിച്ചുള്ള അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി. നടക്കാവ് എസ്.ഐ. സി.പി. ലിനേഷിനാണ് അന്വേഷണച്ചുമതല.
Content Highlights: High-profile burglary at the residence of cyber expert P. Vinod Bhattathiripad., 18.5 sovereigns of gold ornaments stolen during daylight hours., Police investigation underway with a focus on CCTV footage., The incident occurred while the family was away in Thrissur.
Published: 26 Mar 2026, 10:39 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented