ചെന്നൈ: ക്രിക്കറ്റ് താരാരാധനയെച്ചൊല്ലിയുണ്ടായ കൊലപാതകത്തില്‍ പ്രതിക്ക് തമിഴ്നാട്ടിലെ വിചാരണക്കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. അരിയല്ലൂര്‍ പൊയ്യൂര്‍ ഗ്രാമത്തിലെ ധര്‍മരാജിനെയാണ് (25) ശിക്ഷിച്ചത്.
2022 ഒക്ടോബറിലാണ് സംഭവം നടന്നത്. രോഹിത് ശര്‍മയുടെ ആരാധകനായ വിഘ്‌നേഷ്, വിരാട് കോലിയെ പിന്തുണച്ച ധര്‍മരാജിനെ പരിഹസിക്കുകയായിരുന്നു. തര്‍ക്കം ഇതിനിടയില്‍ ധര്‍മരാജ് കുപ്പിയും ക്രിക്കറ്റ് ബാറ്റുംകൊണ്ട് വിഘ്‌നേഷിന്റെ തലയില്‍ അടിച്ചു. ഗുരുതരമായി പരിക്കേറ്റ് വിഘ്‌നേഷ് മരിച്ചു. പോലീസ് ധര്‍മരാജിനെ അറസ്റ്റുചെയ്തു. അരിയല്ലൂര്‍ ജില്ലാ സെഷന്‍സ് കോടതി ധര്‍മരാജിനെ കുറ്റക്കാരനാണെന്നു കണ്ടെത്തി. തുടര്‍ന്ന് അരിയല്ലൂര്‍ പ്രിന്‍സിപ്പല്‍ ജില്ലാജഡ്ജി മലര്‍ വാലന്റീന ധര്‍മരാജിന് ജീവപര്യന്തം തടവുശിക്ഷവിധിച്ചു.
Content Highlights: A man in Tamil Nadu has been sentenced to life imprisonment for murdering a fellow cricket fan after
Published: 07 Sept 2025, 08:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented