മാഡ്രിഡ്: ഷീ ഹള്‍ക്ക് എന്ന പേരില്‍ അറിയപ്പെടുന്ന കൊളമ്പിയന്‍ ബോഡി ബില്‍ഡര്‍ സുനില്‍ഡ മെന്റസ് (43) മരിച്ച നിലയില്‍. തലയില്‍ ഗുരുതരമായി പരിക്കേറ്റതാണ് മരണത്തിലേക്ക് നയിച്ചത്. സുനില്‍ദയെ കൂടാതെ ഭര്‍ത്താവ് ഹരോള്‍ഡ് ജെല്ലിങ്ങിനെയും മരിച്ച നിലയില്‍ കണ്ടെത്തി. സ്വയം ശരീരത്തില്‍ ഏല്‍പ്പിച്ച മുറിവുകളാണ് മരണകാരണം. സുനില്‍ദയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി ഹരോള്‍ഡ് ജെല്ലിങ് ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിലാണ് പോലീസ്. പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിടുമെന്ന് പ്രതീക്ഷിക്കുന്നതായി സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
സുനില്‍ദയും ഭര്‍ത്താവും തമ്മില്‍ ഒട്ടേറെ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഭര്‍ത്താവ് തന്നോട് അക്രമാസക്തമായി പെരുമാറുന്നുവെന്ന് സുനില്‍ദ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. കുറച്ച് നാളുകള്‍ക്ക് മുന്‍പ് സുനില്‍ദയും ഭര്‍ത്താവും വേര്‍പിരിയുകയും പിന്നീട് ഒന്നിക്കുകയും ചെയ്തു. സമൂപകാലത്ത് വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് വിവാഹജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്ന ഘട്ടത്തിലാണ് മരണം സംഭവിക്കുന്നത്.
Content Highlights: Zunilda Hoyos Mendez body builder hammered to death, Husband Jarrod Gelling committed suicide
Published: 21 Jun 2025, 09:55 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented