തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയായ 'സിഎം വിത്ത് മീ'യിൽ വിളിച്ച് അശ്ലീലം പറഞ്ഞ യുവാവ് അറസ്റ്റിൽ. ആലപ്പുഴ ചെങ്ങന്നൂർ വെൺമണി മാറുന്നൂർ ഹൗസിൽ അർജുൻ ജി. കുമാർ(34) ആണ് അറസ്റ്റിലായത്. 'സിഎം വിത്ത് മീ' പരിപാടിയിലേക്കു വിളിച്ചശേഷം സ്ത്രീകളോട് അശ്ലീലം പറയുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ മ്യൂസിയം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മുൻപും അർജുൻ 'സിഎം വിത്ത് മീ'യിൽ വിളിച്ച് മോശമായി സംസാരിച്ചിട്ടുള്ളതായി പോലീസ് അറിയിച്ചു.
കഴക്കൂട്ടത്ത് ഓൺലൈനായി ഭക്ഷണം വിതരണംചെയ്യുന്ന കമ്പനിയിലെ ജീവനക്കാരനാണ് അർജുൻ. വെന്മണി പോലീസ് സ്റ്റേഷനിലും തിരുവല്ല പോലീസ് സ്റ്റേഷനിലും വിളിച്ച് വനിതാ ഉദ്യോഗസ്ഥരെ അശ്ലീലം പറഞ്ഞതിൽ ഇയാൾക്കെതിരേ കേസുണ്ട്. പൊതുജനങ്ങൾക്ക് പരാതിയുണ്ടെങ്കിൽ വിളിക്കാനുള്ള ടോൾഫ്രീ നമ്പരാണ് ഇയാൾ ദുരുപയോഗംചെയ്തത്. ഉദ്യോഗസ്ഥർ സിഎം വിത്ത് മീ ഫോൺകോളിനു മറുപടി നൽകുകയും പരാതി ഏത് വകുപ്പുമായി ബന്ധപ്പെട്ടതാണോ ആ വകുപ്പിലേക്കു കൈമാറുകയും ചെയ്യുന്നതാണ് 'സിഎം വിത്ത് മീ' പരിപാടി.
Content Highlights: 'CM with Me' Participant Arrested for Obscene Calls to Chief Minister's Office
Published: 06 Dec 2025, 06:41 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented