പരവൂര്‍(കൊല്ലം): പരവൂരില്‍ ഷവര്‍മയെ ചൊല്ലി ഹോട്ടലുടമയായ സ്ത്രീയെ മര്‍ദിക്കുകയും ജീവനക്കാരനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. പരവൂര്‍ കോങ്ങാല്‍ കുളച്ചേരിവീട്ടില്‍ സഹീറി(23)നെയാണ് പരവൂര്‍ ഇന്‍സ്‌പെക്ടര്‍ ദീപുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രിയാണ് സംഭവം.

To advertise here,

തെക്കുംഭാഗം റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ പ്രതികളും സുഹൃത്തുക്കളുമെത്തി ഷവര്‍മ ആവശ്യപ്പെട്ടു. ചോദിച്ച അത്രയും ഷവര്‍മ ഇല്ലെന്ന് അറിയിച്ചതില്‍ പ്രകോപിതരായാണ് ഹോട്ടലുടമയെ മര്‍ദിച്ചത്. തടസ്സംപിടിക്കാനെത്തിയ ജീവനക്കാരനെ ഷവര്‍മാ കത്തി ഉപയോഗിച്ച് വെട്ടുകയും കട തല്ലിത്തകര്‍ക്കുകയും ചെയ്‌തെന്നുമാണ് പരാതി.