കൊച്ചി: എറണാകുളത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ സാധാരണയെന്ന പോലെയാണ് അവള്‍ ചികിത്സ തേടിയെത്തിയത്. പരിശോധിച്ചപ്പോള്‍ നാലുമാസം ഗര്‍ഭിണി. ആരോഗ്യപ്രവര്‍ത്തകര്‍ പിന്നീട് അവളെ കാണുമ്പോള്‍ ഗര്‍ഭം അലസിയിരുന്നു. ഭര്‍ത്താവ് ഓണ്‍ലൈനിലൂടെ വാങ്ങി നല്‍കിയ മരുന്ന് കഴിച്ചാണ് ഗര്‍ഭച്ഛിദ്രം നടത്തിയതെന്ന് അവള്‍ പറഞ്ഞു. അവള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നതു കൂടി ശ്രദ്ധയില്‍പ്പെട്ടതോടെ സംഭവം പോലീസിന്റെ മുന്നിലേക്ക്.

To advertise here,

യുവാവിനെതിരേ തൃക്കാക്കര പോലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലേക്ക് മാറ്റി. തിരിച്ചറിയല്‍ രേഖയൊന്നുമില്ലെന്നാണ് പെണ്‍കുട്ടി പറഞ്ഞിരുന്നു. ആധാറെടുക്കാനായി ബയോമെട്രിക് വിവരശേഖരണമാണ് പീഡനമെന്ന പേരില്‍ മുന്നോട്ടുനീങ്ങിയ അന്വേഷണം വഴിത്തിരിവിലെത്തിച്ചത്.

പെണ്‍കുട്ടിയെ കാണാതായിട്ട് ഒരു വര്‍ഷമായെന്നും വ്യക്തമായി. കാമുകനൊപ്പം ഒളിച്ചോടിയെത്തിയതാണെന്നും കണ്ടെത്തി. ലീഗല്‍ സര്‍വീസസ് അതോറിറ്റിക്കു മുന്നിലുള്ള കേസില്‍ ബയോമെട്രിക് ഡേറ്റ നിര്‍ണായകമാകുന്നത് ആദ്യമാണെന്ന് അതോറിറ്റി സെക്രട്ടറി രഞ്ജിത്ത് കൃഷ്ണന്‍ പറയുന്നു.

കഥ ഇങ്ങനെ:

ആ ആധാര്‍ ഉപയോഗിച്ച് അസമിലെ കുടുംബത്തെ കണ്ടെത്തി. രണ്ടാനമ്മയുടെ പീഡനം ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നാട്ടിലേക്ക് മടങ്ങാന്‍ പെണ്‍കുട്ടി തയ്യാറായില്ല. അവള്‍ക്ക് ആവശ്യമായ കൗണ്‍സലിങ് നല്‍കി.

ആധാറിനായി ബയോമെട്രിക് വിവരങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍ അധികൃതര്‍ക്കു മുന്നില്‍ തെളിഞ്ഞുവന്നത് മുന്‍പെടുത്ത അസമില്‍നിന്നുള്ള ആധാര്‍ കാര്‍ഡ്. ഒടുവില്‍ കഴിഞ്ഞയാഴ്ച അവള്‍ വീട്ടുകാര്‍ക്കൊപ്പം നാട്ടിലേക്ക് മടങ്ങി