
കൊച്ചി: ഭൂട്ടാൻ വാഹനക്കടത്ത് അന്വേഷണത്തിനിടെ ജെയ്ഗോൺ കസ്റ്റംസിന്റെ വലയിൽ കുടുങ്ങിയത് 3.19 കോടി രൂപയുടെ ഇ-സിഗരറ്റ് കടത്ത്. കൊച്ചി കസ്റ്റംസ് അന്വേഷിക്കുന്ന ഭൂട്ടാൻ വാഹനക്കടത്ത് കേസിൽ ജെയ്ഗോണിൽനിന്ന് മുഖ്യ സൂത്രധാരനെ അറസ്റ്റ് ചെയ്തിരുന്നു.
ഇതേത്തുടർന്ന് ജെയ്ഗോൺ കസ്റ്റംസ് അതിർത്തിയിൽ പരിശോധന ശക്തമാക്കി. ഇതിനിടെയാണ് ഭൂട്ടാനിൽനിന്ന് ട്രക്കിൽ ഇന്ത്യയിലേക്ക് കടത്തുകയായിരുന്ന 10,000 പായ്ക്കറ്റ് ഇ-സിഗരറ്റ് ട്രക്ക് ഉൾപ്പെടെ പിടികൂടിയത്. സിഗരറ്റിനൊപ്പം ട്രക്കും ഇന്ത്യയിലേക്ക് കടത്തുകയായിരുന്നെന്നാണ് സൂചന. ഇക്കാര്യം കൊച്ചി കസ്റ്റംസിനെ അറിയിക്കുകയും ചെയ്തു.
ജെയ്ഗോണിൽ അസ്വാഭാവികമായി കണ്ട ഭൂട്ടാൻ രജിസ്ട്രേഷൻ വാഹനം കസ്റ്റംസ് പരിശോധിക്കുകയായിരുന്നു. പാദരക്ഷകളും അടുക്കളപ്പാത്രങ്ങളും ബാറ്ററികളുമാണ് വാഹനത്തിലെന്നാണ് രേഖയിലുണ്ടായിരുന്നത്. ഭൂട്ടാനിൽ മാത്രം വിതരണം ചെയ്യാനുള്ള യാത്രാരേഖകളേ ഇവരുടെ കൈവശം ഉണ്ടായിരുന്നുള്ളു. എന്നാൽ ഈ സാമഗ്രികൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇ-സിഗരറ്റ്. എൽഫ്ബാർ ബ്രാൻഡിലുള്ള സിഗരറ്റിന് 3,19,68,927 രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു.
Content Highlights: Customs seized 10,000 packets of Elfbar e-cigarettes., The contraband was hidden inside a Bhutan-registered truck., The seizure is linked to an ongoing investigation by Kochi Customs., Total value of the seized goods is estimated at 3.19 crore INR.
Published: 12 Mar 2026, 07:22 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented