ബെംഗളൂരു: ബെംഗളൂരു-മൈസൂരു പാതയില്‍ യാത്രക്കാരെ കൊള്ളയടിക്കുന്ന സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. ചന്നപട്ടണ ടൗണ്‍ സ്വദേശികളായ രണ്ടുയുവാക്കളാണ് അറസ്റ്റിലായതെന്ന് രാമനഗര പോലീസ് അറിയിച്ചു.
ഇവരില്‍നിന്ന് അഞ്ച് സ്വര്‍ണമാലകളും രണ്ടു ബൈക്കുകളും പോലീസ് കണ്ടെടുത്തു. നാലുകവര്ച്ചകളില് ഇവര്‍ക്ക് പങ്കുള്ളതായാണ് പോലീസിന്റെ കണ്ടെത്തല്‍. ഓഗസ്റ്റ് 12-നുമാത്രം രണ്ടു കവര്‍ച്ചകളാണ് സംഘം നടത്തിയത്. പുലര്‍ച്ചെ 12.30-നും 1.20-നും ഇടയിലായിരുന്നു കവര്‍ച്ച. ഇവരുടെ ഒപ്പമുള്ളവരെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമായി നടന്നുവരുകയാണെന്ന് പോലീസ് അറിയിച്ചു.
ദേശീയപാതയില്‍ രാത്രികാലങ്ങളില്‍ കവര്‍ച്ചയ്ക്കിരയാകുന്നവരുടെ എണ്ണം കുത്തനെ കൂടിയതോടെ കര്‍ശനനടപടികള്‍ സ്വീകരിക്കാന്‍ എ.ഡി.ജി.പി. അലോക് കുമാര്‍ രാമനഗര പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു.
ഇതിനുപിന്നാലെയാണ് കവര്ച്ചക്കാര്ക്കെതിരായ നടപടികള്‍ പോലീസ് ഊര്‍ജിതമാക്കിയത്.
Content Highlights: bengaluru mysuru express highway robbery case
Published: 24 Sept 2023, 10:19 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented