കെയ്റോ: പ്രലോഭിപ്പിക്കുന്ന ചിത്രങ്ങളും വീഡിയോകളും സാമൂഹികമാധ്യമങ്ങളിൽ പങ്കുവച്ചെന്ന കുറ്റം ചുമത്തി മോഡലും ബെല്ലി ഡാൻസറുമായ യുവതിയെ ഈജിപ്തിൽ അറസ്റ്റ് ചെയ്തു. ഇറ്റാലിയൻ പൗരയായ ഈജിപ്ഷ്യൻ മോഡൽ ലിൻഡ മാർട്ടിനോ എന്ന സോഹില താരെഖ് ഹസ്സൻ ഹഗാഗിനെയാണ് കെയ്റോ വിമാനത്താവളത്തിൽവെച്ച് ജൂൺ 22-ന് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാമിൽ 2.2 മില്യൺ ഫോളോവേഴ്സുള്ള മോഡലാണ് ലിൻഡ മാർട്ടിനോ
അല്പവസ്ത്രധാരിയായി ലൈംഗികോത്തേജകമായ ചിത്രങ്ങളും സംസാരവും ആംഗ്യങ്ങളും പങ്കുവച്ചതിലൂടെ സോഹില ഹഗാഗ് രാജ്യത്തെ സോഷ്യൽമീഡിയ നിയമങ്ങൾ ലംഘിച്ചെന്നാണ് ആരോപണം. ധാർമികത ചോദ്യം ചെയ്യപ്പെടുന്ന സോഷ്യൽമീഡിയ പ്രവർത്തനങ്ങൾക്കുമേൽ ഈജിപ്ത് നിയന്ത്രണങ്ങൾ കടുപ്പിച്ച സാഹചര്യത്തിലാണ് അറസ്റ്റ്. അറസ്റ്റിലാകുമ്പോൾ ഇവരുടെ കയ്യിൽ നിന്ന് പണവും പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ, ഹഗാഗ് രണ്ടാഴ്ച കൂടി ജയിലിൽ തുടരേണ്ടി വരുമെന്ന് അന്വഷണസംഘം അറിയിച്ചു. അതേസമയം, ഹഗാഗിനെ മോചിപ്പിക്കണമെന്നും സംസാരിക്കാനനുവദിക്കണമെന്നും ആവശ്യപ്പെട്ട് കെയ്റോയിലെ ഇറ്റാലിയൻ എംബസ്സി രംഗത്തുവന്നിട്ടുണ്ട്.
ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദെൽ ഫത്താഹ് അൽ-സീസിയുടെ ഭരണകൂടത്തിന്റെ കർശന നടപടികളുടെ ഭാഗമായി അഞ്ച് ബെല്ലി ഡാൻസർമാരെ സമാനകുറ്റം ചുമത്തി നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. 2020-ൽ ഡാൻസറായ സമ എൽ-മസ്റിയെ അശ്ലീല ചിത്രങ്ങൾ ഓൺലൈനിൽ പങ്കുവെച്ചുവെന്നാരോപിച്ച് മൂന്ന് വർഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. ഇവർക്ക് മൂന്നുലക്ഷം ഈജിപ്ഷ്യൻ പൗണ്ട് പിഴയും ചുമത്തി.
Content Highlights: belly dancer arrested in egypt for seductive and provocative performances in social media
Published: 11 Jul 2025, 04:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented