വിമുക്തഭടൻ സന്ദീപ് കാലഗൗഡയെയാണ് (46) രണ്ടുകോടി രൂപ ഇൻഷുറൻസ് തുകയ്ക്കുവേണ്ടി ഭാര്യയും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയത്.

Photo: AI generated image
ബെംഗളൂരു: വാഹനാപകടത്തിൽ പരിക്കേറ്റ വിമുക്തഭടനെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻവേണ്ടി കൊലപ്പെടുത്തിയ ഭാര്യയും ആൺസുഹൃത്തും പിടിയിൽ. തെളിവുനശിപ്പിക്കാൻ സഹായിച്ചതിന് ഡോക്ടറടക്കം മറ്റ് ഏഴുപേരും അറസ്റ്റിലായി. ബെളഗാവി ജില്ലയിലെ ഘോഡഗേരിയിൽ മാർച്ചിൽ നടന്ന സംഭവത്തിൽ സത്യം പുറത്തുവന്നത് ഇപ്പോഴാണ്.
വിമുക്തഭടൻ സന്ദീപ് കാലഗൗഡയെയാണ് (46) രണ്ടുകോടി രൂപ ഇൻഷുറൻസ് തുകയ്ക്കുവേണ്ടി ഭാര്യ സുധയും സുഹൃത്ത് പണ്ഡലിക് വിറ്റലും ചേർന്ന് കൊലപ്പെടുത്തിയത്. ഇരുചക്രവാഹനത്തിൽനിന്ന് വീണ് പരിക്കേറ്റ സന്ദീപിനെ മാർച്ച് 13-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ അത്ര ഗുരുതരമായിരുന്നില്ല. ആശുപത്രിയിൽ ഡ്രിപ്പ് നൽകുന്ന കുപ്പിയിൽ സുമയും പണ്ഡലിക്കുംചേർന്ന് വിഷം കലർത്തി. ഇതിനൊപ്പം അമിത അളവിൽ ഉറക്കഗുളികയും നൽകി. തുടർന്ന് മാർച്ച് 15-ന് സന്ദീപ് മരിച്ചു.
പിന്നീട് ആശുപത്രിയിലെ ഡോക്ടർ ബസവരാജ് ഭാസ്മി, ലാബ് ജീവനക്കാരൻ ചന്നയ്യ തുടങ്ങിയവരുടെ സഹായത്തോടെ അപകടത്തെ തുടർന്നാണ് മരണമെന്ന് രേഖകളുണ്ടാക്കി..
Content Highlights: Ex-serviceman Sandeep Kalagouda murdered for 2 Crore insurance money., Wife Sudha and boyfriend Pandalik Vitthal orchestrated the crime., Poison was administered via IV drip in the hospital., Seven accomplices, including a doctor, arrested for tampering with medical records., Incident occurred in Ghodageri, Belagavi district.
Published: 17 Jun 2026, 08:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented