
പൂന്തുറ (തിരുവനന്തപുരം): അമ്പലത്തറ ശിവക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ തകർത്ത് മോഷണം. ക്ഷേത്രത്തിൽ കടന്ന മോഷ്ടാവ് കാണിക്ക വഞ്ചികളിലെ പണം കവർന്നശേഷം തൊട്ടുപിറകിലുളള വീട്ടിലെത്തി. അവിടെ പുറത്തിട്ടിരുന്ന പാന്റ്സും ഷർട്ടും ധരിച്ചശേഷം ഷെഡിൽ സൂക്ഷിച്ചിരുന്ന സൈക്കിളും എടുത്ത് കടന്നു. ക്ഷേത്രത്തിന്റെ വാതിൽ പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് ശിവന്റെയും മറ്റ് ഉപദേവതകളുടെയും മുന്നിൽ സ്ഥാപിച്ചിട്ടുളള നാല് കാണിക്കവഞ്ചികളാണ് പൊട്ടിച്ച് പണം കവർന്നത്. വഞ്ചികളിലുണ്ടായിരുന്ന നോട്ടുകൾ മുഴുവനും എടുത്തശേഷം നാണയങ്ങൾ പലതും ഉപേക്ഷിച്ച നിലയിലായിരുന്നു.
വ്യാഴാഴ്ച പുലർച്ചെയോടെയായിരുന്നു മോഷണമെന്ന് സിസിടിവികളിൽനിന്ന് ലഭിച്ച ദൃശ്യങ്ങളിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരിയും അനുബന്ധ ജീവനക്കാരുമാണ് കാണിക്ക വഞ്ചികൾ തകർത്ത നിലയിൽ കണ്ടത്. തുടർന്നെത്തിയ സെക്രട്ടറി അമ്പലത്തറ സതീഷ് കുമാർ പൂന്തുറ പോലീസിനെ വിവരമറിയിച്ചു. പതിനായിരത്തോളം രൂപയാണ് നഷ്ടപ്പെട്ടതെന്ന് സെക്രട്ടറി പറഞ്ഞു. പൂന്തുറ എസ്.എച്ച്.ഒ. ആർ. സജീവ്, എസ്.ഐ. വി. സുനിൽ ഉൾപ്പെട്ട പോലീസ് സംഘമെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡ് വിരലടയാള വിദഗ്ധർ എന്നിവരുമെത്തിയിരുന്നു . പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
പനങ്ങോട് ജങ്ഷനിലെ നാലു കടകളുടെ വാതിൽ തകർത്ത് പണം കവർന്നു
കോവളം: വെങ്ങാനൂർ പനങ്ങോട് ജങ്ഷനിലെ നാലുകടകളുടെ വാതിലുകൾ കുത്തിപ്പൊളിച്ച് പണം കവർന്നു. സതീഷിന്റെ ഉടമസ്ഥതയിലുളള ടിവി കെയർ എന്ന സ്ഥാപനത്തിന്റെ മുൻവാതിൽ കുത്തിപ്പൊളിച്ച് മേശയിൽ സൂക്ഷിച്ചിരുന്ന 15000 രൂപയും ശ്രീമുരുകന്റെ ബാർബർഷോപ്പിൽ നിന്ന് 20000 രൂപയും രാജേഷിന്റെ കട കുത്തിത്തുറന്ന് പെട്ടിയിൽ നിന്ന് 350 രൂപയുമാണ് മോഷ്ടിച്ചത്. ഇതേ ലെയ്നിലുളള കവിതയുടെ ചായക്കടയുടെ പിൻവാതിൽ തകർത്ത് കടയിൽ കയറിയെങ്കിലും പണമൊന്നും ലഭിച്ചിട്ടില്ല. സംഭവസ്ഥലത്ത് കോവളം പോലീസെത്തി. എന്നാൽ ആരും പരാതി നൽകിയിട്ടില്ല.
Content Highlights: Burglary reported at Ambalathara Shiva Temple in Poonthura, Thiruvananthapuram. Cash stolen from donation boxes. Separate incidents at Panangode junction shops.
Published: 05 Feb 2026, 08:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented