ആലപ്പുഴ: ആലപ്പുഴയിൽ മദ്യപിച്ചുണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ യുവാവ് കുത്തിക്കൊന്നു. ചുങ്കം സ്വദേശിയായ ആന്റണി വർഗീസ് ആണ് കൊല്ലപ്പെട്ടത്. ആലപ്പുഴ സ്വദേശിയായ അഫ്‌സൽ ആണ് പ്രതി. ഇരുവരും സുഹൃത്തുക്കളായിരുന്നു.

To advertise here,

വെള്ളിയാഴ്ച വൈകുന്നേരം ആന്റണിയും അഫ്‌സലും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. മദ്യപാനത്തിനിടയിലുണ്ടായ വാക്കുതർക്കത്തിനിടെ ആന്റണി ഒരു കല്ലെടുത്ത് അഫ്‌സലിന്റെ ദേഹത്തേക്കെറിഞ്ഞു. ഇതിൽ പ്രകോപിതനായ അഫ്‌സൽ കൈയിലുണ്ടായിരുന്ന ചെറിയ കത്തി ഉപയോഗിച്ച് ആന്റണിയുടെ വയറ്റിൽ കുത്തുകയായിരുന്നു. ശനിയാഴ്ച രാവിലെയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

മരണകാരണമാകാൻ തക്ക വലിയ കുത്തായിരുന്നില്ലെന്നും ചോര വാർന്നായിരിക്കാം യുവാവ് മരിച്ചതെന്നുമാണ് പോലീസ് പറയുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.