തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ. അഖിലേന്ത്യ പ്രസിഡന്റ് എ.എ. റഹീമിനെയും ഭാര്യയെയും സാമൂഹികമാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിച്ച പ്രവാസിമലയാളി അറസ്റ്റിൽ. ആലപ്പുഴ സ്വദേശി സജിമോനെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്.
വിദേശത്തായിരുന്ന ഇയാൾ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഇയാൾ കോൺഗ്രസ് പ്രവർത്തകനാണെന്ന് പോലീസ് പറഞ്ഞു. ജാമ്യം നൽകി വിട്ടയച്ചു. സ്ത്രീത്വത്തെ അപമാനിച്ചത് ഉൾപ്പെടെയുള്ള കുറ്റം ചുമത്തി ഇയാൾക്കെതിരെ മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തിരുന്നു. റഹീമിന്റെയും ഭാര്യയുടെയും ചിത്രങ്ങൾ സഹിതമായിരുന്നു സജിമോന്റെ സാമൂഹികമാധ്യമ പോസ്റ്റ്.
Content Highlights: DYFI President A.A. Rahim and his wife were targets of social media defamation., The accused, Sajimon, was arrested by the Thiruvananthapuram Medical College police., The arrest occurred at the Thiruvananthapuram airport upon the accused's return from abroad., Legal action was taken under charges related to insulting women., The accused has been released on bail.
Published: 21 May 2026, 07:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented