
കോവളം: തിരുവനന്തപുരത്ത് രണ്ടിടത്ത് സിറ്റി ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ അൻപതു കിലോ കഞ്ചാവ് പിടിച്ചെടുത്തു. രണ്ട് സംഭവങ്ങളിലുമായി നാലുപേർ പിടിയിലായി.
ആന്ധ്രപ്രദേശിൽനിന്ന് തമിനാഴ്‌നാട് വഴി തിരുവനന്തപുരത്തേക്ക് കഞ്ചാവ് കടത്താൻ ശ്രമിച്ച സംഭവത്തിൽ അട്ടക്കുളങ്ങര കരിമഠത്ത് 29-ാം നമ്പർ ഫ്‌ളാറ്റിൽ താമസിക്കുന്ന മുഹമ്മദ് അസറുദീൻ(30), ഇയാളുടെ സുഹൃത്തും കാറോടിച്ചിരുന്നയാളുമായ പൂജപ്പുര ചാടിയറ സ്വദേശി പ്രത്യുക്ഷ്(24) എന്നിവരാണ് പിടിയിലായത്. ഇവരുടെ കൈയിൽനിന്ന് പ്ലാസ്റ്റിക കവറുകളിൽ സൂക്ഷിച്ച നിലയിൽ 45 കിലോ കഞ്ചാവ് പിടികൂടി.
മറ്റൊരു സംഭവത്തിൽ, കാറിൽ കഞ്ചാവുമായി സഞ്ചരിച്ച തമിഴ്‌നാട് തക്കല സ്വദേശി മൂജീബ്(52),സുഹൃത്തും വട്ടിയൂർക്കാവ് സ്വദേശിയുമായ ബിജുകുമാർ(52) എന്നിവരിൽനിന്ന് നാലരക്കിലോയോളം കഞ്ചാവ് പിടികൂടി. കാറിൽ ഡിക്കിയിലും സീറ്റിനടിയിലും ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. തമിഴ്‌നാട്ടിൽനിന്ന് ദേശീയപാത വഴി കഞ്ചാവ് കടത്തുവെന്ന് രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലായിരുന്നു രണ്ട് സംഭവങ്ങളിലായി നാലുപേരും പിടിയിലാകുന്നത്. ഇവരുടെ കാറുകളും പിടിച്ചെടുത്തിട്ടുണ്ട്.
അസറുദീനും പ്രത്യുക്ഷും അമ്പലത്തറ കുമരിചന്തക്ക് സമീപം ദേശീയപാതയിൽ പരുത്തിക്കുഴിക്ക് സമീപം സർവ്വീസ് റോഡിൽനിന്നാണ് പിടിയിലാകുന്നത്. ഇവരുമായി ബന്ധമുളള സംഘത്തിലെ മുജീബിനെയു ബിജുവിനെയും കേകോട്ടുകാലിന് സമീപം ദേശീയപാതയിലെ പയറുമൂട് ഭാഗത്ത് നിന്നാണ് പിടികൂടിയത്. കഴിഞ്ഞയാഴ്ചയിൽ രണ്ടുകാറുകളിലായാണ് ഇവർ തമിഴ്‌നാട് വഴി ആന്ധ്രപ്രദേശത്ത് എത്തിയത്. കിലോയ്ക്ക് 20000 രൂപ വിലകൊടുത്തു വാങ്ങുന്ന കഞ്ചാവ് 80000 രൂപ മുതൽ ഒരു ലക്ഷം രൂപവരെ വിലയ്ക്കാണ് ഇവർ നഗരം കേന്ദ്രീകരിച്ച് വിൽക്കുന്നതെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ മുന്നുദിവസമായി കഴക്കൂട്ടം കാരോട് ദേശീയപാതയിൽ ഡാൻസാഫ് സംഘം മഫ്തിയിൽ നിരീക്ഷണം നടത്തുകയായിരുന്നു.
Content Highlights: Four individuals apprehended with 50kg of ganja concealed in cars during police checks on the Kazhakootam-Karode National Highway.
Published: 10 Jan 2026, 09:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented