ആലപ്പുഴ: കൂലിപ്പണിക്കാരനായ അച്ഛൻ അത്യാവശ്യത്തിനായി വായ്പയെടുത്ത് വീട്ടിൽ സൂക്ഷിച്ച 24,000 രൂപ 13 വയസ്സുകാരൻ മോഷ്ടിച്ചു. ഇതു ചോദ്യംചെയ്തതിനാൽ കുട്ടി അർധരാത്രിയിൽ നാടുവിട്ടു. പോലീസും വീട്ടുകാരും അരിച്ചുപെറുക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. അവസാനം എടുത്ത പണംകൊണ്ട് ഇയർ ഫോൺ അടക്കം കുറെ ഇലക്‌ട്രോണിക് സാധനങ്ങൾ വാങ്ങി തിരിച്ചെത്തി.

To advertise here,

കഴിഞ്ഞദിവസം രാത്രിയിൽ ആലപ്പുഴയിലായിരുന്നു സംഭവം. അച്ഛൻ സൂക്ഷിച്ച പണം കാണാഞ്ഞപ്പോൾ മകനെ സംശയിച്ചു. ചോദിക്കുകയും ശാസിക്കുകയും ചെയ്തു. ഇതിൽ വിഷമിച്ച് രാത്രി 12-നാണ് കുട്ടി വീടുവിട്ടിറങ്ങിയത്. ഉടനെ വീട്ടുകാർ പോലീസിൽ അറിയിച്ചു. രാത്രിയായതിനാലും കൈയിൽ പണമുള്ളതിനാലും വീട്ടുകാർ പരിഭ്രാന്തരായി. സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

വെള്ളിയാഴ്ച രാവിലെ കുട്ടി തിരിച്ചെത്തി. എന്നാൽ, ലഹരിപദാർഥമെന്തോ കഴിച്ച് കുട്ടി ഉന്മാദാവസ്ഥയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. അതിനാൽ കുടുതൽ ചോദിച്ചറിയാൻ കഴിഞ്ഞില്ല. കുട്ടിക്ക് കൗൺസലിങ് അടക്കമുള്ള ബോധവത്കരണം നൽകാനുള്ള നടപടി പോലീസ് തുടങ്ങി.