കുന്ദമംഗലം: കുന്ദമംഗലത്ത് ദേശീയപാതയോരത്തെ ഒഴിഞ്ഞ പറമ്പിൽനിന്ന് 12 കിലോയോളം കഞ്ചാവ് പിടികൂടി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിവരുന്ന ലഹരിവിരുദ്ധ പരിശോധനയ്ക്കിടെയാണ് ഞായറാഴ്ച ഉച്ചയോടെ കഞ്ചാവ് കണ്ടെത്തിയത്.
ദേശീയപാതയ്ക്കരികിൽ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിനു സമീപം, വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഭാഗത്ത് ഉണക്കി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ശ്രീജിത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുന്ദമംഗലം ഉപഭോക്തൃ കോടതിക്ക് എതിർവശത്തെ പറമ്പിൽനിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ഏകദേശം രണ്ട് കിലോയോളം വീതം കഞ്ചാവ് പൊതിഞ്ഞ ആറോളം പായ്ക്കറ്റുകൾ ചാക്കിൽക്കെട്ടി പൊന്തക്കാടിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
കുന്ദമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കിരണിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ജാബിർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ വിവേക്, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിജീഷ്, സിവിൽ പോലീസ് ഓഫീസർമാരായ ശ്യാംരാജ്, അരുൺപ്രസാദ്, ഹോം ഗാർഡ് മോഹനൻ എന്നിവർചേർന്നാണ് കഞ്ചാവ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി മെഡിക്കൽകോളേജ് സബ് ഡിവിഷൻ അസിസ്റ്റന്റ് കമ്മിഷണർ പ്രമോദ് പറഞ്ഞു.
Content Highlights: 12kg of dried ganja seized from a vacant plot near the National Highway in Kundamangalam, Operation Toofan led by local police and Special Branch
Published: 10 Aug 2026, 07:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented