വൈക്കം: കോട്ടയത്ത് ഭാര്യയേയും ഭാര്യാമാതാവിനേയും യുവാവ് വെട്ടിക്കൊന്നു. വൈക്കം മറവുംതുരുത്തില്‍ ശിവപ്രിയ, അമ്മ ഗീത എന്നിവരാണ് കൊല്ലപ്പെട്ടത്. ശിവപ്രിയയുടെ ഭര്‍ത്താവ് ഒതേനാപുരം നിതീഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. തലയോലപ്പറമ്പ് പോലീസാണ് നിതീഷിനെ കസ്റ്റഡിയില്‍ എടുത്തത്.

To advertise here,

കുടുംബകാരണങ്ങളാണ് കൊലപാതകത്തിന് പിന്നില്‍ എന്ന് പോലീസ് പറയുന്നു. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. ശക്തമായ മഴ ഉണ്ടായിരുന്ന സമയത്തായിരുന്ന കൊലപാതകം നടന്നതെന്നാണ് സമീപവാസികള്‍ പറയുന്നത്. 

ഗീതയുടെ വീട്ടില്‍ വെച്ചാണ് നിതീഷ് കൊലപാതകം നടത്തിയത്. അതിനുശേഷം ഒതേനാപുരത്തേക്ക് പോകുകയായിരുന്ന നിതീഷിനെ കണ്ട് നാട്ടുകാര്‍ക്ക് സംശയം തോന്നി. തുടര്‍ന്ന് നിതീഷിനെ തടഞ്ഞുനിര്‍ത്തി ചോദ്യംചെയ്തതില്‍ നിന്നാണ് സംഭവം പുറത്തറിഞ്ഞത്.