രു ജീവിതത്തിലെ നല്ലകാലം മുഴുവൻ ജയിലിനുള്ളിലായ ഒരു സ്ത്രീ. പരിചയക്കാരനിൽ നിന്ന് ഗതികേട് കൊണ്ട് കടം വാങ്ങിയ 2000 രൂപയ്ക്ക് പകരമായി അവർ ബലി നൽകേണ്ടി വന്നത് തന്റെ ജീവിതവും നല്ല പ്രായവുമായിരുന്നു. വയനാട് ചുള്ളിയോട് സ്വദേശിയായ ലിസി റോസക്കുട്ടിയുടെ ജീവിതം സിനിമാക്കഥയെ വെല്ലുന്നതാണ്. കോഴിക്ക് നൽകുന്ന ഹോർമോൺ എന്ന് പറഞ്ഞ് നേരത്തെ പണം കടംനൽകിയ ഷാജഹാൻ എന്ന പരിചയക്കാരൻ ലിസിയുടെ കൈയിൽ കൊടുത്ത ബിഗ്

To advertise here,

ഷോപ്പറിൽ നിറച്ച മയക്കുമരുന്ന് പോലീസ് പിടിച്ചതോടെ അത് അവരുടെ വിധി തന്നെ മാറ്റി എഴുതി. വിധിച്ചത് 28 വർഷത്തെ ജയിൽശിക്ഷ. ഒടുവിൽ തെറ്റുകാരിയല്ലെന്ന് തിരിച്ചറിഞ്ഞ് 12 വർഷത്തിന് ശേഷം ജയിൽ മോചിത.

  • കടംവാങ്ങിയ രണ്ടായിരം രൂപ മാറ്റിമറിച്ച ജീവിതം

2010 ജൂലായ് 25-ാം തീയതി രാത്രി പത്ത് മണി. അന്നാണ് വയനാട് ചുള്ളിയോട് സ്വദേശിയായ ലിസിയെ തേടി ആദ്യമായി പോലീസെത്തുന്നത്. അക്കാലം വരെ പോലീസിനെ ദൂരെ നിന്ന് മാത്രം കണ്ട ലിസിക്ക് എന്തിനാണ് തന്നെ തേടി പോലീസെത്തിയതെന്നോ എവിടേക്കാണ് കൊണ്ടുപോകുന്നതെന്നോ ഒന്നും അറിയില്ലായിരുന്നു. വാഹനത്തിൽ കയറിയ ശേഷമാണ് മയക്കുമരുന്ന് കടത്തൽ കേസിലാണ് തന്നെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് മനസ്സിലായത്. അക്കഥ ലിസി പറയുന്നതിങ്ങനെ.

ഭർത്താവിന്റെ മരണശേഷം വയനാട്ടിലെ സ്വന്തം വീട്ടിൽ നിൽക്കുന്ന സമയത്താണ് അനിയത്തിക്ക് ഭർതൃവീട്ടിൽ നിന്നും പൊള്ളലേറ്റുവെന്ന വിവരം ലഭിക്കുന്നത്. ആശുപത്രിയിലെത്തുമ്പോഴേക്കും 35 ശതമാനം പൊള്ളലേറ്റിരുന്നു. ദേഹത്ത് ചൂടുവെള്ളം വീണതായിരുന്നു. അമ്മച്ചി എസ്റ്റേറ്റിലെ ജോലിക്ക് പോയി കിട്ടുന്ന വരുമാനം മാത്രമായിരുന്നു അന്നത്തെ വരുമാനം. അനിയത്തിയുടെ ചികിത്സ കൂടി വന്നതോടെ എല്ലാം തകിടം മറിഞ്ഞു. തുടർന്ന് അവളുടെ ചികിത്സാ ആവശ്യാർഥമായിരുന്നു പരിചയക്കാരൻ എന്ന നിലയ്ക്ക് ഷാജഹാൻ എന്ന വ്യക്തിയിൽ നിന്നും 2000 രൂപ കടം വാങ്ങിയത്.

തനിക്ക് തയ്യൽജോലി അറിയാമായിരുന്നു. അതുകൊണ്ടു തന്നെ മംഗളൂരുവിൽ നിന്നും ചെറിയ തുകയ്ക്ക് തുണിയെടുത്ത് കൊണ്ടുവന്ന് അതിവിടെ എത്തിച്ച് വിൽപ്പന നടത്താൻ താൻ സഹായിക്കാമെന്ന വാഗ്ദാനവും ഷാജഹാൻ നൽകി. സ്‌കൂൾ കാലത്തേ കാണുന്ന പരിചയക്കാരൻ എന്നതുകൊണ്ടും ചുള്ളിയോടിന് സമീപത്തെ താമസക്കാരനായതുകൊണ്ടും ഷാജഹാനെ അവിശ്വസിച്ചുമില്ല. അങ്ങനെയാണ് മംഗളൂരുവിലേക്ക് തുണിയെടുക്കാൻ പോയത്.

തുണികൾനോക്കി കച്ചവടം ഉറപ്പിച്ച ശേഷം നാട്ടിലേക്ക് പോയ്‌ക്കോളാനും തുണി വയനാട്ടിൽ എത്തിക്കാമെന്നും ഷാജഹാൻ പറഞ്ഞു. തനിക്കിവിടെ കുറച്ച് ജോലി ബാക്കിയുണ്ടെന്ന് പറഞ്ഞ് ഷാജഹാൻ ലിസിക്ക് ഒപ്പം തിരിച്ച് പോന്നതുമില്ല. മാത്രമല്ല പോകുമ്പോൾ ഒരു ബിഗ് ഷോപ്പർ കയ്യിൽ കൊടുത്ത് ഇത് സുൽത്താൻബത്തേരിയിലെ ഒരു കോഴിക്കടയിലെത്തിക്കാൻ സഹായവും ചോദിച്ചു.

കോഴിക്ക്കൊടുക്കുന്ന മരുന്നാണെന്നായിരുന്നു ലിസിയോട് ഷാജഹാൻ പറഞ്ഞത്. കുടുങ്ങിയപ്പോൾ സഹായിച്ചയാൾ എന്ന നിലയ്ക്ക് ഈ ഷോപ്പർ എത്തിക്കാൻ ലിസി തയ്യാറാവുകയും ചെയ്തു. പക്ഷെ സുൽത്താൻബത്തേരിയിൽ എത്തിയതോടെ പോലീസ് പിടിച്ചു. ഷോപ്പർ വാങ്ങിവെച്ച ശേഷം വിട്ടയക്കുകയും ചെയ്തു. പക്ഷെ ഇത് മയക്കുമരുന്നാണെന്ന് താൻ അറിഞ്ഞിരുന്നില്ലെന്ന് പറയുന്നു ലിസി. പോലീസ് വിട്ടയച്ചതോടെ സംശയിക്കാനുമുണ്ടായിരുന്നില്ല. പക്ഷെ പിന്നീടാണ് അറിഞ്ഞത് ഷാജഹാൻ പോലീസുകാരെ സ്വാധീനിച്ചാണ് വിട്ടയച്ചത് എന്ന്.

ഈ സംഭവം കഴിഞ്ഞ് കുറച്ചുനാളുകൾക്ക് ശേഷമാണ് ലിസിയെ തേടി ഷാജഹാൻ വീണ്ടും എത്തുന്നത്. അന്ന് സുൽത്താൻ ബത്തേരി എത്തിച്ച കോഴിക്കുള്ള മരുന്ന് എറണാകുളത്ത് എത്തിക്കണമെന്നായിരുന്നു ആവശ്യം. നേരത്തെ ജയിലിൽ നിന്നിറക്കാൻ കുറെ പണം ചെലവായെന്നും പകരമായി ഇത് കൂടെ അവിടെ എത്തിക്കണമെന്നും ആവശ്യപ്പെട്ടു. മനസ്സില്ലാ മനസ്സോടെയാണെങ്കിലും ലിസി സമ്മതിക്കുകയായിരുന്നു. പക്ഷെ എറണാകുളത്ത് എത്തിയതോടെ പോലീസ് പിടിച്ചു. ഇതിന് ശേഷമാണ് അറസ്റ്റും ജയിൽശിക്ഷയും.

  • ഉടുതുണി അഴിച്ച് പരിശോധിച്ച എറണാകുളം സബ്ജയി

എറണാകുളം സബ്ജയിലിലേക്കായിരുന്നു റിമാൻഡ് പ്രതിയായി ആദ്യം ലിസിയെ കൊണ്ടുപോയത്. ആ ദിവസത്തെ ഒരിക്കലും മറക്കില്ലെന്ന് പറയുന്നു ലിസി. അത്രയും നാൾ ജയിൽ എന്നത് സിനിമയിൽ മാത്രം കണ്ടതായിരുന്നു. അത് താൻ അനുഭവിക്കാൻ പോവുകയാണെന്ന് എന്ന യാഥാർഥ്യത്തെ അംഗീകരിക്കാൻ സമയമേറെ വേണ്ടി വന്നു. ജയിലിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കുമ്പോഴേക്കും കാലും കൈയും വിറച്ചിട്ട് നിൽക്കാൻ കഴിയുന്നുണ്ടായിരിരുന്നില്ല. പിന്നീട് കൊണ്ടുപോയത് സെല്ലിലേക്കായിരുന്നു.

അതിനകത്ത് വെള്ളപുതപ്പിച്ച് ശവശരീരങ്ങൾ കൂട്ടിയിട്ടപോലെ പത്തുപന്ത്രണ്ടു പേർ കിടന്നിരുന്നു. സെല്ലിന്റെ വാതിൽ തുറന്നപ്പോൾ എല്ലാവരും തലപൊക്കിനോക്കി. പുതിയ ഇരയെ കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നോ അവരെന്ന് തോന്നിപ്പോയി.

ഇതിന് ശേഷമുള്ള അവസ്ഥ ഭീകരമായിരുന്നു. ഉദ്യോഗസ്ഥ ലിസിയോട് എല്ലാവരുടെയും മുന്നിൽ വെച്ചു തന്നെ വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടു. മടിച്ചപ്പോൾ കേട്ടാലറക്കുന്ന തെറിവാക്കുകൾ പറഞ്ഞു. തടവുകാരുടെ മുന്നിൽ വെച്ച് പിറന്നപടി നിർത്തി പരിശോധിച്ചു. എന്തെങ്കിലും ഒളിപ്പിച്ച് വച്ചിട്ടുണ്ടോ എന്ന് അറിയാനായിരുന്നു പരിശോധന. എന്നാൽ സത്യത്തിൽ അങ്ങനെ ആയിരുന്നില്ലെന്നും അവർ അത് ആസ്വദിക്കുന്നത് പോലെയാണ് തനിക്ക് തോന്നിയതെന്നും ലിസി പറയുന്നു.

അതോടെ താൻ മരിച്ച അവസ്ഥയിലായി. റിമാൻഡിലുള്ള പ്രതികൾക്ക് വസ്ത്രവും ആവശ്യസാധനങ്ങളും ആരെങ്കിലും എത്തിച്ചുനൽകും. തനിക്കങ്ങനെ നൽകാൻ ആരുമുണ്ടായിരുന്നില്ല. മുഷിഞ്ഞ വസ്ത്രവും കുളിക്കാനൊരു കഷണം സോപ്പുപോലുമില്ലാതെ ജയിൽ വരാന്തയിൽ ഇരുന്നപ്പോൾ സഹായിച്ചത് മറ്റൊരു തടവുകാരിയാണെന്നും ലിസി പറയുന്നു.

  • ഭൂരിഭാഗം വക്കീലൻമാരും പറ്റിച്ചു

15 ദിവസത്തെ റിമാൻഡിന് ശേഷം തനിക്ക് ജാമ്യം കിട്ടുമെന്നായിരുന്നു ലിസി പ്രതീക്ഷിച്ചത്. വക്കീലന്മാരും അങ്ങനെ വിശ്വസിപ്പിച്ചിരുന്നു. റിമാൻഡ് നീണ്ട് നീണ്ടുപോയി. തന്റെ കൈയിൽ നിന്നും വീട്ടുകാരുടെ കൈയിൽ നിന്നും പരമാവധി പണം പല വക്കീലൻമാരും ഊറ്റിയെടുത്തു. അങ്ങനെ വിധി വരാൻ രണ്ട് വർഷം കഴിഞ്ഞു.

കിട്ടില്ലെന്ന ആത്മവിശ്വാസത്തോടെയാണ് ലിസി അന്ന് കോടതിയിലേക്ക് പോയത്. വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോരാൻ ആളുമെത്തിയിരുന്നു. പക്ഷെ 25 വർഷത്തെ ജയിൽശിക്ഷയും പിഴയുമാണ് ശിക്ഷയായി ലഭിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്ന് വർഷം വീണ്ടും ജയിലിൽ കിടക്കണം. അമ്മയുടെ മാലവരെ വിറ്റ് പിന്നീട് കേസ് നടത്തി. ജയിലിൽ നിന്ന് കിട്ടുന്ന തുച്ചമായ കൂലിയും കേസ് നടത്തിപ്പിനായി ഉപയോഗിച്ചു. പക്ഷെ ജയിൽമോചിതയാക്കുന്നതിന് പകരം ശിക്ഷ ഉറപ്പാക്കുകയാണ് വക്കീലൻമാർ ചെയ്തതെന്നും ലിസി പറയുന്നു.

  • കോവിഡ് കാലവും പരോളും ശിക്ഷ റദ്ദാക്കലും

വിധി വന്ന് ആറ് വർഷം കഴിഞ്ഞാണ് പരോൾ പോലും ലിസിക്ക് ലഭിക്കുന്നത്. കോവിഡ് കാലത്ത് തടവുകാർക്ക് പരോളിൽ വീട്ടിലേക്ക് പോവാമെന്ന നിയമം സർക്കാർ കൊണ്ടുവന്നതോട് അതിന്റെ ഗുണം ലിസിക്കും ലഭിച്ചു. ഇതിന് പ്രതീക്ഷയെന്ന ചാരിറ്റബിൾ ട്രസ്റ്റും സഹായിച്ചു. ജയിലിലെ ഒരു സുഹൃത്ത് വഴിയാണ് ഹൈക്കോടതിയിലെ മഞ്ജു ആന്റണി എന്ന അഭിഭാഷകനെ പരിചയപ്പെടുന്നത്. ഇതായിരുന്നു ലിസിയുടെ ജീവിതത്തിലെ നിർണായക സംഭവം. ഫീസ് തരാൻ പണമൊന്നുമില്ല എന്നെ ഇവിടെ നിന്ന് എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് അപേക്ഷിക്കുകയായിരുന്നു.

ഫയലുകളെല്ലാം എത്തിച്ചുകൊടുക്കാൻ അദ്ദേഹം പറഞ്ഞു. കേസ് നോക്കിയിരുന്ന ആദ്യ വക്കീൽ പക്ഷെ അത് തരാൻ തയ്യാറായില്ല. ഇതോടെ ആത്മഹത്യാഭീഷണി പോലും മുടക്കേണ്ടി വന്നൂവെന്ന് ലിസി പറയുന്നു. അഡ്വ. മഞ്ജു ആന്റണിയാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നത്. ആ കേസ് വിധിയായി. 28 വർഷത്തെ ശിക്ഷ ലഭിച്ച എനിക്ക് 12 വർഷത്തിനുശേഷം ജയിൽ മോചിതയാകാനായി.

ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത് മറ്റൊരു ലിസിയായിരുന്നു. ജയിലിൽ നിന്ന് സ്വന്തമായി പുസ്തകമെഴുതിയെ

സത്രീ.മാതൃഭൂമി പ്രസിദ്ധീകരിച്ച പെണ്ണുങ്ങളുടെ ജയിൽ എന്ന അവരുടെ പുസ്തകം ഒരുപാട് സ്ത്രീ ജീവിതങ്ങളുടെ ജയിലിലെ നേർക്കാഴ്ച്ചയുമാണ്.