ഇന്ത്യന്‍ നേവി ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ബ്രാഞ്ചുകളിലാണ് അവസരം. 155 ഒഴിവുണ്ട്. ഏഴിമല നേവല്‍ അക്കാദമിയിലേക്കാണ് പ്രവേശനം.
എക്‌സിക്യുട്ടീവ് ബ്രാഞ്ച്
ജനറല്‍ സര്‍വീസ്/ഹൈഡ്രോ കേഡര്‍-40 (പുരുഷന്മാര്‍ക്കുമാത്രം), നേവല്‍ ആര്‍മമെന്റ് ഇന്‍സ്‌പെക്ടറേറ്റ് കേഡര്‍-6: (പുരുഷന്മാര്‍ക്കും വനിതകള്‍ക്കും), എയര്‍ ട്രാഫിക് കണ്‍ട്രോളര്‍-6 (പുരുഷന്മാര്‍ക്കും വനിതകള്‍ക്കും), ഒബ്‌സര്‍വര്‍-8 (പുരുഷന്മാര്‍ക്കുമാത്രം), പൈലറ്റ്-15 (പുരുഷന്മാര്‍ക്കുമാത്രം), ലോജിസ്റ്റിക്‌സ്-18 (പുരുഷന്മാര്‍ക്കുമാത്രം).
എജ്യുക്കേഷന്‍ ബ്രാഞ്ച്
ഈ ബ്രാഞ്ചിലെ എല്ലാ ഒഴിവിലേക്കും പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് എം.ടെക്. ഒഴിവ്-1, കണ്‍ട്രോള്‍ ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എം.ടെക്. ഒഴിവ്-1, മാനുഫാക്ചറിങ്/പ്രൊഡക്ഷന്‍/മെറ്റലര്‍ജിക്കല്‍/മെറ്റീരിയല്‍ എന്‍ജിനിയറിങ് എം.ടെക്. ഒഴിവ്-2, മെക്കാനിക്കല്‍ സിസ്റ്റം/മെക്കാനിക്കല്‍ സിസ്റ്റം ഡിസൈന്‍/മെക്കാനിക്കല്‍ ഡിസൈന്‍ എം.ടെക്. ഒഴിവ്-2, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍/ഇലക്ട്രിക്കല്‍ ബി.ഇ./ബി.ടെക്. ഒഴിവ്-1, മെക്കാനിക്കല്‍ എന്‍ജിനിയറിങ് ബി.ഇ./ബി.ടെക്. ഒഴിവ്-1.
ടെക്‌നിക്കല്‍ ബ്രാഞ്ച്
എന്‍ജിനിയറിങ് ബ്രാഞ്ച് (ജനറല്‍ സര്‍വീസ്) -15 (പുരുഷന്മാര്‍ക്കുമാത്രം), ഇലക്ട്രിക്കല്‍ ബ്രാഞ്ച് (ജനറല്‍ സര്‍വീസ്)-30 (പുരുഷന്മാര്‍ക്കുമാത്രം) വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.joinindiannavy.gov.in കാണുക. അവസാന തീയതി: മാര്‍ച്ച് 12.
Content Highlights: vaccancy in indian navy
Published: 02 Mar 2022, 09:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented