
ഇന്ത്യന്‍ നേവിയില്‍ സെയിലര്‍ തസ്തികയില്‍ 2500 ഒഴിവ്. അവിവാഹിതരായ പുരുഷന്മാര്ക്കാണ് അവസരം. ആര്‍ട്ടിഫൈസര്‍ അപ്രന്റിസ് (എ.എ.), സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്സ് (എസ്.എസ്.ആര്.) വിഭാഗത്തിലാണ് അവസരം. 2022 ഫെബ്രുവരിയിലാണ് കോഴ്സ് ആരംഭിക്കുന്നത്. പരീശീലനം പൂര്‍ത്തിയാക്കുന്ന മുറയ്ക്ക് എ.എ. ക്ക് 20 വര്‍ഷവും എസ്.എസ്.ആറിന് 15 വര്‍ഷവുമാണ് സര്‍വീസ്. മാര്‍ച്ച് 29 മുതല്‍ അപേക്ഷ സമര്‍പ്പിക്കാം
ഒഴിവുകള്‍
ആര്‍ട്ടിഫൈസര്‍ അപ്രന്റിസ്-500, സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്സ്-2000
യോഗ്യത
ആര്‍ട്ടിഫൈസര്‍ അപ്രന്റിസ്: 60 ശതമാനം മാര്‍ക്കോടെ ഫിസിക്സും കണക്കും വിഷയങ്ങളായി പഠിച്ച പ്ലസ്ടു. കൂടാതെ കെമിസ്ട്രി/ബയോളജി/കംപ്യൂട്ടര്‍ സയന്‍സ് എന്നിവയിലേതെങ്കിലും പഠിച്ചിരിക്കണം.
സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്സ്: ഫിസിക്സും മാത്സും വിഷയങ്ങളായി പഠിച്ച പ്ലസ്ടു. കൂടാതെ കെമിസ്ട്രി/ബയോളജി/കംപ്യൂട്ടര്‍ സയന്‍സ് എന്നിവയിലേതെങ്കിലും പഠിച്ചിരിക്കണം.
പ്രായം: 2002 ഓഗസ്റ്റ് ഒന്നിനും 2005 ജൂലായ് 31-നും ഇടയില്‍ ജനിച്ചവരായിരിക്കണം. രണ്ടു തീയതികളും ഉള്‍പ്പെടെ.
തിരഞ്ഞെടുപ്പ്
പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നവരെ എഴുത്തുപരീക്ഷയ്ക്കും ഫിസിക്കല്‍ ഫിറ്റ്നസ് ടെസ്റ്റിനും ക്ഷണിക്കും. പ്ലസ്ടുവിലെ ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയത്തിന്റെ മാര്‍ക്കിലും കെമിസ്ട്രി/ബയോളജി/കംപ്യൂട്ടര്‍ സയന്‍സ് എന്നിവയിലെ ഏതെങ്കിലും ഒരു വിഷയത്തിന്റെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലുമാണ് തിരഞ്ഞെടുപ്പ്.
എഴുത്തുപരീക്ഷയില്‍ ഇംഗ്ലീഷ്, സയന്‍സ്, മാത്തമാറ്റിക്സ്, ജനറല്‍നോളജ് എന്നിവയില്‍നിന്നുള്ള ചോദ്യങ്ങളുണ്ടാകും. പ്ലസ്ടുതലത്തില്‍നിന്നുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. ഒരു മണിക്കൂറായിരിക്കും പരീക്ഷ. എഴുത്തുപരീക്ഷയുടെ അതേ ദിവസമായിരിക്കും ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റ്.
ടെസ്റ്റില്‍ ഏഴുമിനിറ്റില്‍ 1.6 കിലോമീറ്റര്‍ ഓട്ടം, 20 സ്ക്വാട്ട്, 10 പുഷ് അപ് എന്നിവയുണ്ടാകും. എഴുത്തുപരീക്ഷയുടെയും ശാരീരിക പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് അവസാന മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക. എഴുത്തുപരീക്ഷയില്‍ പങ്കെടുക്കുന്നവര്‍ സര്‍ക്കാര്‍/ഐ.സി.എം.ആര്. അംഗീകൃത ലാബുകളില്‍നിന്നുള്ള 72 മണിക്കൂര്‍ മുന്‍പ് ലഭിക്കുന്ന കോവിഡ് ആര്.ടി.പി.സി.ആര്. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
ശാരീരികയോഗ്യത: ഉയരം 157 സെ.മീ. ഉയരത്തിന് ആനുപാതികമായി നെഞ്ചളവ് ഉണ്ടായിരിക്കണം. 5 സെ.മീ. വികാസം വേണം.
അപേക്ഷ
ഫീസുള്‍പ്പെടെ വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.joinindiannavy.gov.in കാണുക. അപേക്ഷിക്കുന്നതിനൊപ്പം ആവശ്യമായ എല്ലാരേഖകളും അപ്ലോഡ് ചെയ്യണം. കൂടാതെ നീല ബാക്ക്ഗ്രൗണ്ടില്‍ വരുന്ന ഫോട്ടോയും അപ്ലോഡ് ചെയ്യണം. കോമണ്‍സര്‍വീസ് സെന്ററില്‍നിന്ന് അപേക്ഷിക്കുന്നവര്‍ക്ക് 60 രൂപയും ജി.എസ്.ടി.യുമാണ് ഫീസ്. അവസാനതീയതി: ഏപ്രില്‍ 5.
Content Highlights: vacancies are now available in the Indian Navy for sailors
Published: 23 Mar 2022, 08:58 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented