രാജ്യത്തെ റീജണൽ റൂറൽ ബാങ്കുകളിലെ ഓഫീസർ, ഓഫീസ് അസിസ്റ്റന്റ് നിയമനത്തിനായി ഐ.ബി.പി.എസ്. നടത്തുന്ന 2026-ലെ പൊതുപരീക്ഷക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 13,706 ഒഴിവാണുള്ളത്. ഇതിലെ 435 ഒഴിവ് കേരള ഗ്രാമീണ ബാങ്കിലാണ്. ബിരുദധാരികൾക്കും സി.എ./ എം.ബി.എ. യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. കേന്ദ്ര സർവീസിലെ ജൂനിയർ എൻജിനിയർ നിയമനത്തിനായുള്ള പരീക്ഷക്കും ഈയാഴ്ച അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 1748 ഒഴിവിലേക്കാണ് വിജ്ഞാപനം. സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ നടത്തുന്ന ഈ പരീക്ഷക്ക് എൻജിനിയറിങ്/ സയൻസ്/ ടെക്‌നോളജി ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം.
21 കാറ്റഗറികളിലേക്ക് കേരള പി.എസ്.സി. അപേക്ഷ ക്ഷണിച്ചതാണ് ഈയാഴ്ചയിലെ മറ്റൊരു പ്രധാന തൊഴിൽ വിജ്ഞാപനം. സെപ്റ്റംബർ ഏഴിന് പുറത്തിറങ്ങിയ പുതിയ ലക്കം മാതൃഭൂമി തൊഴിൽവാർത്തയിൽ ഇവയുൾപ്പെടെ നിരവധി തൊഴിലവസരങ്ങളുടെ വിശദവിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കാലാവധി നീട്ടാൻ സർക്കാർ ശുപാർശ ചെയ്ത പി.എസ്.സി. റാങ്ക് പട്ടികളുടെ സമ്പൂർണലിസ്റ്റ് ഈ ലക്കത്തിൽ ചേർത്തിട്ടുണ്ട്. ഒക്ടോബർ 14-ന് നടക്കുന്ന യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് (മെയിൻ), നവംബർ 11-ന് നടക്കുന്ന അസിസ്റ്റന്റ് ജയിലർ (മെയിൻ) പരീക്ഷകൾക്കുള്ള മോക് ടെസ്റ്റും ഈ ലക്കത്തിലുണ്ട്.
സെപ്റ്റംബർ 19-ന് ആരംഭിക്കുന്ന വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പരീക്ഷക്കുള്ള തീവ്രപരിശീലനവും മാതൃകാപരീക്ഷയും എട്ട് സ്‌പെഷ്യൽ പേജുകളിലായി ഉൾപ്പെടുത്തിയിട്ടുണ്ട്. സെപ്റ്റംബർ 30-ന് നടക്കുന്ന കെ.എസ്.ഇ.ബി. വർക്കർ പരീക്ഷക്ക് വരാൻ സാധ്യതയുള്ള ചോദ്യങ്ങളുൾപ്പെടുത്തി തയ്യാറാക്കിയ 'ഗസ്സ് പേപ്പറും' കൂടാതെ എക്‌സൈസ് ഇൻസ്‌പെക്ടർ (ട്രെയിനി), ജൂനിയർ ലാബ് അസിസ്റ്റന്റ്, ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് (കെ.എസ്.ബി.സി.ഡി.സി.), ട്രീറ്റ്‌മെന്റ് ഓർഗനൈസർ എന്നീ പരീക്ഷകൾക്കുള്ള പരിശീലനവും ഉണ്ട്.
ഇതോടൊപ്പം കേരളത്തിലും പുറത്തുമുള്ള പുതിയ കോഴ്‌സുകൾ, സർവീസ് സംബന്ധമായ വാർത്തകൾ, പി.എസ്.സി. സംബന്ധമായ സംശയങ്ങളും അവയ്ക്കുള്ള മറുപടിയും തുടങ്ങി ഉദ്യോഗാർഥികൾക്ക് ആവശ്യമായ ഒട്ടേറെ വിവരങ്ങളും തൊഴിൽവാർത്തയിൽ വായിക്കാം.
മാതൃഭൂമി തൊഴിൽവാർത്തയുടെ വരിക്കാരാവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://digital.mathrubhumi.com/
Content Highlights: Ibps announces 2026 exam for 13,706 positions. Kerala psc seeks candidates for 21 categories. Find detailed job info in Mathrubhumi Thozhilvartha.
Published: 07 Sept 2026, 05:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented