
തിരുവനന്തപുരം: താത്‌കാലിക സ്ഥാനക്കയറ്റം നേടിയവർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ തസ്തികയിൽ തുടരുമ്പോഴും പി.എസ്.സി.യുടെ ശുപാർശ ലഭിച്ചവർക്ക് മൂന്നരമാസം കഴിഞ്ഞിട്ടും നിയമനമില്ല. വകുപ്പുതല പരീക്ഷയിലൂടെ പി. എസ്.സി. തയ്യാറാക്കിയ റാങ്ക്പട്ടികയിലെ 53 പേർക്കാണ് ഇനിയും നിയമന ഉത്തരവ് ലഭിക്കാത്തത്.
2016-ലെ വിജ്ഞാപനമനുസരിച്ച് എഴുത്തുപരീക്ഷ, കായികപരീക്ഷ, അഭിമുഖം എന്നിവ നടത്തി ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചത്. ആ മാസം 24-നാണ് 53 പേർക്ക് നിയമനശുപാർശ നൽകിയത്. ഇവരെല്ലാം വനംവകുപ്പിൽത്തന്നെ പത്തുവർഷത്തിലേറെ സർവീസുള്ളവരാണ്. ഒന്നരവർഷത്തെ പരിശീലനത്തിനാണ് ഇവരെ ആദ്യം തിരഞ്ഞെടുക്കുന്നത്. കേരളത്തിനു പുറത്തുള്ള ഇൻസ്റ്റിറ്റ്യൂട്ടുകളിലാണ് പരിശീലനം. അതിനുശേഷം ഒരുവർഷം പ്രൊബേഷണറി റേഞ്ച് ഓഫീസറായി പ്രവർത്തിക്കണം.
കോവിഡിന്റെ പശ്ചാത്തലത്തിൽ കേരളത്തിനു പുറത്തെ പരിശീലനത്തിന് അയക്കാൻ സാധിക്കുന്നില്ല. പരിഹാരമെന്ന നിലയിൽ ആദ്യം പ്രൊബേഷണറി റേഞ്ച് ഓഫീസറായി ഇവരെ നിയമിക്കാനും പിന്നീട് പരിശീലനം നൽകാനുമുള്ള ശുപാർശയുണ്ടായി. ഇത് മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. എന്നാൽ, പ്രൊബേഷണറി നിയമനത്തെ സ്ഥിരംനിയമനമെന്നു വ്യാഖ്യാനിച്ച് ഈ ശുപാർശ നടപ്പാക്കാതിരിക്കാനുള്ള നീക്കമാണ് ഉന്നതതലത്തിൽ നടക്കുന്നത്.
വിജിലൻസ് കേസ് പ്രതികളിൽ ഭൂരിഭാഗവും താത്‌കാലികക്കാർ
സംസ്ഥാനത്താകെ 205 ഫോറസ്റ്റ് റേഞ്ചർ തസ്തികയാണുള്ളത്. ഇതിൽ 93 പേർ മാത്രമാണ് പി.എസ്.സി. വഴി നിയമനം ലഭിച്ചവർ. 51 തസ്തിക സ്ഥാനക്കയറ്റത്തിനായി മാറ്റിയിട്ടുണ്ട്. ഇതിനുപുറമേ 61 പേർ താത്‌കാലിക സ്ഥാനക്കയറ്റത്തിലൂടെയും തുടരുന്നു. വകുപ്പിൽ മൂന്നുവർഷത്തിനിടയിലുണ്ടായ വിജിലൻസ് കേസുകളിലെ പ്രതികളിൽ ഭൂരിപക്ഷവും താത്‌കാലിക നിയമനം നേടിയ റേഞ്ചർമാരാണെന്നാണു വിവരം.
Content Highlights: Temporary workers continue as Range forest officers, No Appointment for PSC cleared candidates
Published: 14 Jun 2021, 11:03 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented