2019-ലെ കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷാഫലം (ടയർ-1) സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പ്രസിദ്ധീകരിച്ചു. മാർച്ച് 3 മുതൽ 9 വരെ വിവിധ ഷിഫ്റ്റുകളിലായി നടത്തിയ പരീക്ഷ 9,78,103 പേരാണ് എഴുതിയത്. 8951 പേർ രണ്ടാംഘട്ട പരീക്ഷയ്ക്ക് യോഗ്യത നേടി.
ഉദ്യാഗാർഥികൾക്ക് കമ്മീഷന്റെ ഒദ്യോഗിക വെബ്സൈറ്റായ ssc.nic.in വഴി ഫലമറിയാം. ഒക്ടോബർ-നവംബർ മാസങ്ങളിൽ രണ്ടാംഘട്ട പരീക്ഷകൾ നടക്കും. 2020-ലെ ഗ്രാജ്വേറ്റ് ലെവൽ പരീക്ഷയ്ക്കുള്ള വിജ്ഞാപനം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.
ഉദ്യോഗാർഥികളുടെ ഉത്തരക്കടലാസുകളും ഉത്തരസൂചികകളും ജൂലായ് 7ന് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. രണ്ടാംഘട്ട പരീക്ഷയ്ക്ക് യോഗ്യത നേടുന്നവർക്കുള്ള ഹാൾടിക്കറ്റ് പരീക്ഷയ്ക്ക് ഒരാഴ്ച മുൻപ് ബന്ധപ്പെട്ട റീജണൽ ഓഫീസുകളുടെ വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം.
Content Highlights: SSC CGL 2019 Tier I Results Published
Published: 02 Jul 2020, 12:31 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented