സ്പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളിലേക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണല്‍ സെലക്ഷന് (ഐ.ബി.പി.എസ്) അപേക്ഷകള്‍ ക്ഷണിച്ചു. 896 ഒഴിവുകളാണുള്ളത്. ഓഗസ്റ്റ് 21 വരെ അപേക്ഷിക്കാന്‍ സമയമുണ്ട്. ഒക്ടോബറില്‍ അഡ്മിറ്റ് കാര്‍ഡുകള്‍ ലഭിക്കും. നവംബറിലാണ് പ്രിലിമനറി എക്സാം. 2024 നവംബര്‍ / ഡിസംബറോടെ ഫലം പ്രസിദ്ധീകരിക്കും.
ഡിസംബര്‍ 2024-ലാണ് മെയിന്‍സ് പരീക്ഷ. 2025 ജനുവരി/ ഫെബ്രുവരി മാസങ്ങളിലായി ഫലം പ്രസിദ്ധീകരിക്കും. ശേഷം ഫെബ്രുവരി / മാര്‍ച്ച് മാസങ്ങളിലായി അഭിമുഖം. പ്രായം- ഓഗസ്റ്റ് 1 2024 പ്രകാരം 20 വയസ്സില്‍ താഴെയോ 30 വയസ്സിന് മുകളിലുള്ളവരോ ആയിരിക്കരുത്. വിശദവിവരങ്ങൾ വെബ്സെെറ്റിൽ- https://ibps.in/
ഇങ്ങനെ അപേക്ഷിക്കാം
- ഐബിപിഎസ്സിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക
- സിആര്‍പി എസ്ഒ എന്ന ഹോംപേജിലെ ലിങ്ക് ക്ലിക്ക് ചെയ്യുക
- ഐബിപിഎസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുക
- ഫോം ഫില്‍ ചെയ്ത ശേഷം ഫീ അടയ്ക്കുക
- പ്രിന്റ് ഔട്ടെടുത്ത് ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കുക
ഒഴിവുകളുള്ള ബാങ്കുകള്‍
- ബാങ്ക് ഓഫ് ബറോഡ
- ബാങ്ക് ഓഫ് ഇന്ത്യ
- ബാങ്ക് ഓഫ് മഹാരാഷ്ട്ര
- കനറാ ബാങ്ക്
- സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ
- ഇന്ത്യന്‍ ബാങ്ക്
- ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്
- പഞ്ചാബ് നാഷണല്‍ ബാങ്ക്
- പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്
- യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ
Content Highlights: specialist officer vacancy in ibps
Published: 02 Aug 2024, 10:35 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented