റാങ്കുപട്ടിക നിലനില്‍ക്കേയാണ് താത്കാലിക നിയമനം നടത്താന്‍ നിര്‍ദേശം.

ആലപ്പുഴ: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ പി.എസ്.സി. റാങ്കുപട്ടിക നിലനിൽക്കേ താത്കാലിക നിയമനം നടത്താൻ നിർദേശം. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം കഴിയുന്ന മുറയ്ക്ക് ഗ്രാമപ്പഞ്ചായത്തുകളിൽ 436 താത്കാലിക ഹെൽത്ത് ഇൻസ്‌പെക്ടർമാരെ നിയമിക്കാനാണ് തദ്ദേശവകുപ്പ് ഡയറക്ടറുടെ നിർദേശം.
2020 മുതലാണ് പഞ്ചായത്തുകളിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ്- 2 തസ്തികയിൽ കരാർ നിയമനം തുടങ്ങിയത്.
505 പഞ്ചായത്തുകളിൽ നിയമിച്ചു. ബാക്കി 436 പഞ്ചായത്തുകളിൽ ഉടൻ നിയമനം നടത്തണമെന്ന് തദ്ദേശവകുപ്പു സെക്രട്ടറി ഉത്തരവിട്ടിരുന്നു. ഇതു നിയമവിരുദ്ധമാണെന്ന് റാങ്കുപട്ടികയിലുള്ളവർ പറഞ്ഞു. 2026 ജനുവരിയിലാണ് 1,792 പേരുടെ ഹെൽത്ത് ഇൻസ്‌പെക്ടർ റാങ്കുപട്ടികയായത്. ഇതിൽനിന്നു 127 പേരെ നിയമിച്ചു.
എന്നാൽ, പി.എസ്.സി. റാങ്കുപട്ടിക പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടറുടേതാണെന്നും പഞ്ചായത്തുകളിൽ സൃഷ്ടിക്കുന്നത് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ് -2 തസ്തികയാണെന്നുമാണ് ഔദ്യോഗിക വിശദീകരണം.
Content Highlights: Government plans to hire 436 temporary Health Inspectors in rural panchayats., A valid PSC rank list of 1,792 candidates exists as of January 2026., Only 127 candidates from the PSC list have been appointed so far., Authorities claim the temporary posts are for Junior Health Inspector Grade-2, distinct from the PSC rank list category.
Published: 29 Apr 2026, 07:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented