ഇന്ത്യന്‍ റെയില്‍വേയില്‍ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാവുന്ന നോണ്‍ടെക്‌നിക്കല്‍ പോപ്പുലര്‍ കാറ്റഗറി തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിന് (എന്‍ടിപിസി-ഗ്രാജ്വേറ്റ് 2025) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 5810 ഒഴിവുണ്ട്.
21 റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകളിലായാണ് (ആര്‍ആര്‍ബി) ഒഴിവുകള്‍ വിജ്ഞാപനം ചെയ്തിരിക്കുന്നത്. 58 ഒഴിവാണ് തിരുവനന്തപുരം ആര്‍ആര്‍ബിക്കു കീഴിലുള്ളത്.
തസ്തികകളും ഒഴിവും
ചീഫ് കൊമേഴ്‌സ്യല്‍ കം ടിക്കറ്റ് സൂപ്പര്‍വൈസര്‍-161, സ്റ്റേഷന്‍ മാസ്റ്റര്‍-615, ഗുഡ്‌സ് ട്രെയിന്‍ മാനേജര്‍-3416, ജൂനിയര്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്-921, സീനിയര്‍ ക്ലാര്‍ക്ക് ടൈപ്പിസ്റ്റ്-638, ട്രാഫിക് അസിസ്റ്റന്റ്-59.
യോഗ്യത
എല്ലാ തസ്തികകളിലേക്കും അംഗീകൃത സര്‍വകലാശാലയില്‍നിന്നു നേടിയ ബിരുദം/തത്തുല്യമാണ് അടിസ്ഥാനയോഗ്യത. ജൂനിയര്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, സീനിയര്‍ ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ കംപ്യൂട്ടറില്‍ ഇംഗ്ലീഷ്/ഹിന്ദി ടൈപ്പിങ്ങും അറിയണം.
അപേക്ഷ
ഏതെങ്കിലും ഒരു ആര്‍ആര്‍ബിയിലേക്കേ അപേക്ഷിക്കാവൂ. വിശദമായ വിജ്ഞാപനം (നമ്പര്‍: 06/2025) ആര്‍ആര്‍ബികളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം ആര്‍ആര്‍ബിയുടെ വെബ്‌സൈറ്റ്: www.rrbthiruvananthapuram.gov.in അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: നവംബര്‍ 20. തിരുത്തല്‍വരുത്തേണ്ടവര്‍ക്ക് 22 മുതല്‍ ഡിസംബര്‍ രണ്ടുവരെ സമയം അനുവദിച്ചിട്ടുണ്ട്.
Content Highlights: Indian Railways announces 5810 NTPC (Graduate) vacancies. Apply now for various positions across 21 RRBs. Graduation required. Don`t miss this opportunity!
Published: 29 Oct 2025, 07:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented