
വിദ്യാര്‍ഥികള്‍ക്ക് ഗവേഷണമേഖലകള്‍ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന സമ്മര്‍ അണ്ടര്‍ ഗ്രാേജ്വറ്റ് റിസര്‍ച്ച് എക്സ്പോഷര്‍ (ഷുവര്‍) ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് ഹൈദരാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) അപേക്ഷ ക്ഷണിച്ചു. മേയ് 15 മുതല്‍ ജൂലായ് 14 വരെ നടത്തുന്ന, ഒന്നുമുതല്‍ രണ്ടുമാസംവരെ നീണ്ടുനില്‍ക്കുന്ന പ്രോഗ്രാമില്‍ പങ്കെടുക്കുന്ന വകുപ്പുകളില്‍ ഏതെങ്കിലും ഒന്നിലേക്ക് അപേക്ഷിക്കാം. കാലയളവ് ഇന്റേണിന് തീരുമാനിക്കാം.
വകുപ്പുകള്‍: സെന്ററുകള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബയോമെഡിക്കല്‍ എന്‍ജിനിയറിങ്, ബയോടെക്നോളജി, കെമിക്കല്‍ എന്‍ജിനിയറിങ്, കെമിസ്ട്രി, സിവില്‍ എന്‍ജിനിയറിങ്, കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ്, ഡിസൈന്‍, ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ്, ഓണ്‍ട്രപ്രനേര്‍ഷിപ്പ് ആന്‍ഡ് മാനേജ്മെന്റ്, ലിബറര്‍ ആര്‍ട്സ്, മാത്തമാറ്റിക്സ്, മെക്കാനിക്കല്‍ ആന്‍ഡ് ഏറോസ്പേസ് എന്‍ജിനിയറിങ്, മെറ്റീരിയല്‍ സയന്‍സ് ആന്‍ഡ് മെറ്റലര്‍ജിക്കല്‍ എന്‍ജിനിയറിങ്, ക്ലൈമറ്റ് ചേഞ്ച്, ഗ്രീന്‍കോ സ്കൂള്‍ ഓഫ് സസ്റ്റെയിനബിലിറ്റി, ഹെറിറ്റേജ് സയന്‍സ് ആന്‍ഡ് ടെക്നോളജി, സെന്റര്‍ ഫോര്‍ ഇന്റര്‍ ഡിസിപ്ലിനറി പ്രോഗ്രാം, എനര്‍ജി സയന്‍സ് ആന്‍ഡ് ടെക്നോളജി, ഫിസിക്സ്.
ഫെലോഷിപ്പ്: രണ്ടുമാസകാലാവധി തിരഞ്ഞെടുക്കുന്നവര്‍ക്ക് മൊത്തം 15000 രൂപ ഫെലോഷിപ്പ് നല്‍കും. ഒന്നരമാസ കാലാവധി തിരഞ്ഞെടുത്താല്‍ 10000 രൂപയും ഒരു മാസം എങ്കില്‍ 7500 രൂപയും നല്‍കും.
ഹോസ്റ്റല്‍ സൗകര്യവും ഭക്ഷണവും ലഭിക്കും മെസ് ചാര്‍ജുകള്‍ ഇന്റേണ്‍ വഹിക്കണം. മൊത്തം 250 ഇന്റേണ്‍ഷിപ്പുകളുണ്ട്. ഇതില്‍ 100 എണ്ണം പെണ്‍കുട്ടികള്‍ക്കാണ്.
യോഗ്യത: ഫുള്‍ ടൈം റെഗുലർ വിദ്യാര്‍ഥിയായിരിക്കണം. എം.എസ്സി. (മാത്തമാറ്റിക്സ്/ഫിസിക്സ്/കെമിസ്ട്രി/ബയോളജി) ഒന്നാം വര്‍ഷം; ബി.ടെക്./ബി.ഡിസ്./ബി.ആര്‍ക്./ബി.എ.(ഏതെങ്കിലും ബ്രാഞ്ചില്‍) രണ്ടാം/മൂന്നാം വര്‍ഷം; ഇന്റഗ്രേറ്റഡ് ബി.ടെക്.- എം.ടെക്. മൂന്നാം/നാലാം വര്‍ഷം എന്നിവയില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. സ്ഥാപനത്തിലെ തന്റെ വിഷയത്തിലെ മുന്‍ വര്‍ഷങ്ങളിലെ പരീക്ഷകളില്‍, സ്കോര്‍/സി.ജി.പി.എ. അടിസ്ഥാനമാക്കി മുന്നിലുള്ള 20 ശതമാനം വിദ്യാര്‍ഥികളില്‍ ഒരാളായിരിക്കണം. അത് സ്ഥാപന മേധാവി/പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തണം.
വിജ്ഞാപനം iith.ac.in ല്‍ ഷുവര്‍ പ്രോഗ്രാം ലിങ്കില്‍ ഉണ്ട്. അപേക്ഷ ഇതേ ലിങ്ക് വഴി മാര്‍ച്ച് അഞ്ച് വരെ നല്‍കാം.
Content Highlights: IIT Hyderabad Summer Internship 2025
Published: 03 Mar 2025, 07:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented