കേന്ദ്ര ആഭ്യന്തര മന്ത്രാലയം (MHA), മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫിന്റെ (MTS) 362 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് 2025 ഡിസംബര്‍ 14 (രാത്രി 11:59) വരെ mha.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ തസ്തികകളിലേക്ക് അപേക്ഷിക്കാം.
പേ ലെവല്‍ ഒന്ന് പ്രകാരം 18,000 രൂപ മുതല്‍ 56,900 രൂപ വരെയാണ് ശമ്പളം. ഇതോടൊപ്പം കേന്ദ്ര സര്‍ക്കാര്‍ അലവന്‍സുകള്‍, പ്രത്യേക സുരക്ഷാ അലവന്‍സ്, അവധി ദിവസങ്ങളില്‍ ജോലി ചെയ്യുന്നതിനുള്ള ക്യാഷ് കോമ്പന്‍സേഷന്‍ എന്നിവയും ലഭിക്കും.
യോഗ്യതാ മാനദണ്ഡം
അപേക്ഷകര്‍ 18-25 വയസ്സിനിടയിലുള്ളവരായിരിക്കണം. പട്ടികജാതി (SC), പട്ടികവര്‍ഗ(ST), മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ (OBC), ഭിന്നശേഷിക്കാര്‍ (PwBd) തുടങ്ങിയവര്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ട്.
അംഗീകൃത ബോര്‍ഡില്‍ നിന്ന് പത്താം ക്ലാസ്സോ തത്തുല്യമോ പാസായിരിക്കണം. കൂടാതെ അപേക്ഷിച്ച തസ്തികയ്ക്കുള്ള താമസസ്ഥലം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും (ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ്) ഉണ്ടായിരിക്കണം.
എങ്ങനെ അപേക്ഷിക്കാം?
'IB MTS Application Link 2025' എന്ന ഔദ്യോഗിക വെബ്‌സൈറ്റ് ലിങ്ക് സന്ദര്‍ശിക്കുക.
ഹോംപേജില്‍, ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ 'Already Registered? To Login' എന്നതിലും, അല്ലെങ്കില്‍ 'To Register' എന്നതിലും ക്ലിക്ക് ചെയ്ത് ലോഗിന്‍ ചെയ്യുക.
ആവശ്യമായ വിവരങ്ങള്‍ നല്‍കി, രജിസ്റ്റര്‍ ചെയ്യുക.
പരീക്ഷാ രീതി
ഓണ്‍ലൈനായി മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യ(MCQ) രൂപത്തിലായിരിക്കും പരീക്ഷ നടത്തുക. ജനറല്‍ അവയര്‍നസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, ന്യൂമെറിക്കല്‍/അനലിറ്റിക്കല്‍/ലോജിക്കല്‍ എബിലിറ്റി ആന്‍ഡ് റീസണിങ്, ഇംഗ്ലീഷ് ഭാഷ എന്നീ നാല് വിഷയങ്ങളില്‍ നിന്നായി ഓരോന്നിനും ഒരു മാര്‍ക്ക് വീതമുള്ള 100 ചോദ്യങ്ങള്‍ ഉണ്ടാകും. തെറ്റായ ഉത്തരങ്ങള്‍ക്ക് നാലിലൊന്ന് മാര്‍ക്ക് കുറയ്ക്കും.
Content Highlights: Intelligence Bureau (IB) invites applications for 394 MTS posts. Eligibility, salary, application process & selection details. Apply by Dec 14, 2025.
Published: 24 Nov 2025, 02:53 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented