ഫ്ലൈറ്റ് ക്രൂ (എഫ്.സി) ഉദ്യോഗാര്‍ഥികള്‍ക്കായി കമ്പ്യൂട്ടര്‍ നമ്പറുകള്‍ നല്‍കുന്നതിന് പുതിയ സംവിധാനം ഒരുക്കി സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡി.ജി.സി.എ). പരിക്ഷ പോര്‍ട്ടല്‍ വഴി ഓട്ടോമേറ്റഡ് സംവിധാനമുപയോഗിച്ചാണ് ഇനി നമ്പറുകള്‍ നല്‍കുക. 2025 ഒക്ടോബര്‍ 16 മുതല്‍ ഇത് നിലവില്‍ വരും. പൈലറ്റ് ലൈസന്‍സുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും വ്യോമയാന മേഖലയില്‍ നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതും ലക്ഷ്യമിട്ടാണ് പുതിയ മാറ്റങ്ങള്‍.
പുതിയ സംവിധാനം വരുന്നതോടെ വിദ്യാഭ്യാസ യോഗ്യതകള്‍ പരിശോധിക്കുന്നതിന് ഉദ്യോഗാര്‍ഥികള്‍ നേരിട്ട് ഹാജരാവേണ്ട ആവശ്യം വരില്ല. ഡിജിലോക്കറിലൂടെ ആവശ്യമായ രേഖകള്‍ നേരിട്ട് സ്വീകരിക്കുകയും പരിശോധിക്കുകയും ചെയ്യും. ഇതോടെ, യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ വിജയകരമായി സമര്‍പ്പിക്കുന്ന സമയത്ത് തന്നെ കമ്പ്യൂട്ടര്‍ നമ്പറുകള്‍ ലഭിക്കും.
പുതിയ മാറ്റങ്ങള്‍ രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കാനാണ് ഡി.ജി.സി.എയുടെ തീരുമാനം. ഒന്നാം ഘട്ടത്തില്‍, സി.ബി.എസ്.ഇ ബോര്‍ഡില്‍ നിന്ന് 10, 12 ക്ലാസ് പരീക്ഷകള്‍ പാസായി, ഡിജിലോക്കര്‍ വഴി രേഖകള്‍ പരിശോധിച്ച ഉദ്യോഗാര്‍ഥികള്‍ക്കാണ് ഈ സൗകര്യം ലഭ്യമാകുക. തുടര്‍ന്നുള്ള ഘട്ടങ്ങളില്‍, മറ്റ് അംഗീകൃത വിദ്യാഭ്യാസ ബോര്‍ഡുകളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്കും ഈ സൗകര്യം വ്യാപിപ്പിക്കും. ഇവരുടെ 10, 12 ക്ലാസുകളിലെ സര്‍ട്ടിഫിക്കറ്റുകളോ മാര്‍ക്ക് ഷീറ്റുകളോ ഡിജിലോക്കറില്‍ ലഭ്യമാണെങ്കിലാണ് ഈ സേവനം അവര്‍ക്കും ലഭിക്കുക. മനുഷ്യരുടെ ഇടപെടല്‍ കുറയ്ക്കുകയും കാര്യക്ഷമത വര്‍ദ്ധിപ്പിക്കുകയും ചെയ്തുകൊണ്ട് പൈലറ്റ് ലൈസന്‍സ് നല്‍കുന്ന പ്രക്രിയ കാര്യക്ഷമമാക്കാനാണ് മാറ്റം കൊണ്ട് ലക്ഷ്യമിടുന്നത്.
യോഗ്യതാ മാനദണ്ഡങ്ങള്‍ക്കനുസരിച്ച്, ഡി.ജി.സി.എ പരീക്ഷ പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഓട്ടോ ജനറേഷന്‍ സംവിധാനം കമ്പ്യൂട്ടര്‍ നമ്പര്‍ ഓട്ടോമാറ്റിക്കായി അനുവദിക്കും.
ഇജിസിഎ, മറ്റ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവ വഴി ഡിജിസിഎ/ബിസിഎഎസ് (ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി) ഓഫീസുകളിലെ എല്ലാ നടപടിക്രമങ്ങളും ഡിജിറ്റൈസ് ചെയ്യുന്നതിന്റെ ഭാഗമായി സിവില്‍ ഏവിയേഷന്‍ മന്ത്രി കെ. രാംമോഹന്‍ നായിഡു നല്‍കിയ നിര്‍ദ്ദേശങ്ങളുടെ ഭാഗമാണ് പുതിയ നീക്കം. വിദ്യാര്‍ഥികള്‍, പൈലറ്റുമാര്‍, മറ്റ് ബന്ധപ്പെട്ടവര്‍ക്കെല്ലാം മനുഷ്യ ഇടപെടല്‍ ഇല്ലാതെ അംഗീകാര പ്രക്രിയകളും വിമാനയാത്രയും എളുപ്പമാക്കുകയും പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുകയും ചെയ്യുന്നുണ്ട് എന്നത് ഉറപ്പാക്കാനാണിതെന്നും ഔദ്യോഗിക പത്രക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: DGCA streamlines flight crew applications with DigiLocker integration.
Published: 18 Oct 2025, 11:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented