തിരുവനന്തപുരം: പി.എസ്.സി. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് പരീക്ഷത്തീയതി മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാർഥികൾ. സെക്രട്ടേറിയറ്റ്/പി.എസ്.സി./ഓഡിറ്റ് വകുപ്പ് തുടങ്ങിയവയിലേക്ക് അസിസ്റ്റന്റ്/ഓഡിറ്റർ ഉൾപ്പെടെയുള്ള ബിരുദതല പൊതുപ്രാഥമിക പരീക്ഷയുടെ പിറ്റേന്നാണ് യു.പി.എസ്.സി.യുടെ സിവിൽ സർവീസസ് പരീക്ഷ.
രണ്ടിനും അപേക്ഷിച്ചവർക്ക് ഏതെങ്കിലും ഒന്നിനുള്ള അവസരം നഷ്ടപ്പെടുമോ എന്നാണ് ആശങ്ക. മേയ് 24-നാണ് പി.എസ്.സി.യുടെ പരീക്ഷ. പിറ്റേന്നാണ് യു.പി.എസ്.സി.യുടെ പരീക്ഷ. ഇതിന് കേരളത്തിൽ പരീക്ഷാകേന്ദ്രങ്ങൾ കുറവാണ്. 24-ന് വൈകുന്നേരംവരെയുള്ള പി.എസ്.സി പരീക്ഷയ്ക്കുശേഷം പിറ്റേന്ന് രാവിലെ ദൂരെയുള്ള പരീക്ഷാകേന്ദ്രത്തിൽ യു.പി.എസ്.സി.യുടെ പരീക്ഷയ്ക്കെത്തുന്നത് ഉദ്യോഗാർഥികൾക്ക് വെല്ലുവിളിയായിരിക്കും.
പോലീസ് എസ്.ഐ., എക്സൈസ് ഇൻസ്പെക്ടർ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ എന്നിവയ്ക്കും പൊതുവായിട്ടാണ് പി.എസ്.സി. പരീക്ഷ നടത്തുന്നത്. യു.പി.എസ്.സി. ആറുമാസം മുമ്പേ പരീക്ഷ നിശ്ചയിച്ചതാണ്. എന്നിട്ടും അതിനടുത്ത ദിവസം പി.എസ്.സി. പരീക്ഷ നടത്തുന്നത് നീതിയല്ലെന്ന് ഉദ്യോഗാർഥികൾ കുറ്റപ്പെടുത്തുന്നു.
Content Highlights: candidates request to change secretariat assistant exam date
Published: 23 Feb 2025, 12:08 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented