തിരുവനന്തപുരം: മുൻനിര ബഹുരാഷ്ട്ര ടെക്ക്, ബാങ്കിങ് കമ്പനികളിൽ നിരവധി തൊഴിലവസരങ്ങളുമായി ആസ്പയർ 2023 തൊഴിൽമേള ജൂലൈ 10ന് കഴക്കൂട്ടം, ചന്തവിള കിൻഫ്ര കാമ്പസിലെ അസാപ് കമ്യൂണിറ്റി സ്കിൽ പാർക്കിൽ നടക്കും. തൊഴിൽ നൈപുണ്യമുള്ളവരും ബിരുദം/ ബിരുദാനന്തര ബിരുദ വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായ തൊഴിലന്വേഷകർക്കും പുതുതായി പഠിച്ചിറങ്ങിയവർക്കും പങ്കെടുക്കാം.
ടാറ്റ എൽക്സി, നിസാൻ ഡിജിറ്റൽ, എച്ഡിഎഫ്സി ബാങ്ക് തുടങ്ങി ഐടി/ഐടിഎസ്, ഓട്ടോമൊബൈൽ, ബാങ്കിങ്, മെഡിക്കൽ മേഖലകളിൽ നിന്നുള്ള മുപ്പതോളം പ്രമുഖ കമ്പനികളാണ് യോഗ്യതയുള്ള തൊഴിലന്വേഷകരെ തേടി ഈ മേളയിൽ പങ്കെടുക്കുന്നത്. 14 വർഷം വരെ പ്രവർത്തി പരിചയമുള്ളവർക്കും പങ്കെടുക്കാൻ മേളയിൽ അവസരമുണ്ട്. 20 ലക്ഷം രൂപ വരെ വാർഷിക ശമ്പളം ലഭിക്കുന്ന ജോലികളുമുണ്ട്.
ഐടിഐ/ ഡിപ്ലോമ, ഡിഗ്രി, ബികോം, ബിടെക്, എംബിഎ, എംടെക്, എം കോം, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ്, നഴ്സിംഗ്, പ്ലസ് ടു ഉൾപ്പെടെയുള്ള വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കാണ് തൊഴിൽമേള സംഘടിപ്പിക്കുന്നത്. അസാപ് കേരളയിൽ പരിശീലനം നേടിയവർക്ക് രജിസ്ട്രേഷൻ സൗജന്യമാണ്. അസാപിനു പുറത്തു നിന്നുള്ള ഉദ്യോഗാർത്ഥിക്ക് 200 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്: https://asapkerala.gov.in/welcome-to-aspire-2023/ കൂടുതൽ വിവരങ്ങൾക്ക്: 9946001231, 8075549658
Content Highlights: Aspire job fair by asap kerala register now
Published: 04 Jul 2023, 10:44 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented