ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസുകളിലെയും (എയിംസ്) മറ്റ് പ്രമുഖ ദേശീയ ആരോഗ്യസ്ഥാപനങ്ങളിലെയും/ഇൻസ്റ്റിറ്റ്യൂട്ടുകളിലെയും വിവിധ തസ്തികകളിലേക്ക് നടത്തുന്ന പൊതുപരീക്ഷയ്ക്ക് (കോമൺ റിക്രൂട്ട്‌മെന്റ് എക്‌സാമിനേഷൻ-5) അപേക്ഷ ക്ഷണിച്ചു.
32 സ്ഥാപനങ്ങളിൽ/ഇൻസ്റ്റിറ്റ്യൂട്ടുകളിലായി 59 തസ്തികകളിലേക്കാണ് വിജ്ഞാപനം. 2595 ഒഴിവുണ്ട്. ക്ലറിക്കൽ, പാരാമെഡിക്കൽ, ടെക്‌നിക്കൽ തസ്തികകൾ ഇതിലുൾപ്പെടും. തിരഞ്ഞെടുപ്പിനുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ ജൂലായ് 25 മുതൽ 27 വരെ നടക്കും. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ടാവും.
ദേശീയ ആരോഗ്യസ്ഥാപനങ്ങളിൽ 2595 ഒഴിവ്; ഈ ആഴ്ചയിലെ തൊഴിലവസരങ്ങൾ
യോഗ്യത
പത്താംക്ലാസ്/പന്ത്രണ്ടാംക്ലാസ്/ ബിരുദം/ ബിരുദാനന്തരബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ടെക്‌നിക്കൽ/പാരാമെഡിക്കൽ തസ്തികകളിലേക്ക് ഐ.ടി.ഐ./ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്‌സ് എന്നിവ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. പ്രവൃത്തിപരിചയമുള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്ന തസ്തികകളുമുണ്ട്.
അപേക്ഷ
ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.aiimsexams.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അവസാന തീയതി: ജൂലായ് 03.
Content Highlights: Recruitment for 2595 positions across 32 AIIMS and national health institutes., Positions include clerical, paramedical, and technical roles., Computer-based exam scheduled from July 25 to July 27, 2026., Online application deadline is July 3, 2026.
Published: 24 Jun 2026, 07:29 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented