
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സൂപ്പര്‍വൈസറി ഡിവലപ്‌മെന്റ് സെന്ററില്‍ (എസ്.ഡി. സെന്റര്‍ - കളമശ്ശേരി, കൊച്ചി) ആരംഭിക്കുന്ന ഒരു വര്‍ഷത്തെ (രണ്ട് സെമസ്റ്റര്‍) അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി എന്‍ജിനിയറിങ് കോഴ്‌സിലേക്ക് (സായാഹ്ന കോഴ്‌സ് പാര്‍ട്ട്‌ടൈം ബാച്ച്) ജനുവരി നാലുവരെ അപേക്ഷിക്കാം.
യോഗ്യത:
എന്‍ജിനീയറിങ് ഡിഗ്രി, ഡിപ്ലോമ, ബി.എസ്‌സി. (ഫിസിക്‌സ്, കെമിസ്ട്രി) എന്നീ കോഴ്‌സുകള്‍ വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. തൊഴില്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
ജോലി അവസരം:
എല്ലാ വ്യവസായശാലകളിലും നിര്‍മാണ മേഖലകളിലും സേഫ്റ്റി ഓഫീസര്‍മാരുടെ സേവനം നിയമപരമായി ആവശ്യമാണ്. നിലവില്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളുടെ അഭാവം പരിഹരിക്കുന്നതിനുവേണ്ടി കേരള സര്‍ക്കാര്‍ സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴില്‍ നടത്തപ്പെടുന്ന കോഴ്‌സാണിത്.
കേരളത്തില്‍ നിലവില്‍ കളമശ്ശേരിയിലെ സൂപ്പര്‍വൈസരി ഡിവലപ്‌മെന്റ് സെന്ററില്‍ മാത്രമാണുള്ളത്. ജോലി ചെയ്യുന്നവര്‍ക്ക് കൂടി പഠിക്കാന്‍ സാധിക്കുന്ന വിധത്തില്‍ സായാഹ്ന കോഴ്‌സാണിത്. കേരളത്തിന് അകത്തും പുറത്തും സേഫ്റ്റി ഓഫീസര്‍മാരായി ജോലി നേടാനുള്ള അവസരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് - 0484-2556530 - എന്ന നമ്പറില്‍ ബന്ധപ്പെടുക.
അപേക്ഷ:
അപേക്ഷാഫോമും പ്രോസ്‌പെക്ടസും സെന്ററില്‍നിന്നും ലഭിക്കും. അപേക്ഷാഫീസ്: 500 രൂപ. അപേക്ഷാഫോം തപാലില്‍ ലഭിക്കുന്നതിന് അസിസ്റ്റന്റ് ഡയറക്ടറുടെ പേരില്‍ 600 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് അസിസ്റ്റന്റ് ഡയറക്ടര്‍, സൂപ്പര്‍വൈസറി ഡിവലപ്‌മെന്റ് സെന്റര്‍, കളമശ്ശേരി - 683104 എന്ന വിലാസത്തില്‍ സെല്‍ഫ് അഡ്രസ്ഡ് എന്‍വലപ് സഹിതം രജിസ്‌ട്രേഡ് പോസ്റ്റായി അയക്കണം.
Content Highlights: advanced diploma in industrial safety engineering can apply still january 4th 2025
Published: 24 Dec 2024, 10:45 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented