
കൊല്‍ക്കത്ത ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന യൂക്കോ ബാങ്കില്‍ 91 സ്‌പെഷ്യലൈസ്ഡ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായി വേണം അപേക്ഷ സമര്‍പ്പിക്കാന്‍. ഓണ്‍ലൈന്‍ പരീക്ഷയിലൂടെയും അഭിമുഖത്തിലൂടെമാകും തിരഞ്ഞെടുപ്പ്. 2020 ഡിസംബര്‍ 2021 ജനുവരി മാസങ്ങളിലായിരിക്കും പരീക്ഷ. സെക്യൂരിറ്റി ഓഫീസര്‍ തസ്തികയ്ക്ക് അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്. കേരളത്തില്‍ എറണാകുളമാണ് പരീക്ഷാകേന്ദ്രം.
തസ്തിക, ഒഴിവുകള്‍, യോഗ്യത, പ്രായം എന്നീ വിവരങ്ങള്‍ താഴെ
സെക്യൂരിറ്റി ഓഫീസര്‍ (ഒന്‍പത് ഒഴിവുകള്‍)
60 ശതമാനം മാര്‍ക്കോടെ ബിരുദം. 5-8 വര്‍ഷം വരെ സേനകളിലെ പ്രവര്‍ത്തിപരിചയം.
പ്രായപരിധി: 21- 40 വയസ്സ്
എന്‍ജിനിയേഴ്‌സ് (എട്ടു ഒഴിവുകള്‍)
ബന്ധപ്പെട്ട വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ എന്‍ജിനീയറിങ് ബിരുദം. പ്രവര്‍ത്തിപരിചയം ആവശ്യമില്ല.
പ്രായപരിധി: 21- 30 വയസ്സ്
എക്കണോമിസ്റ്റ് (രണ്ട് ഒഴിവുകള്‍)
എക്കണോമിക്‌സില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ പി.എച്ച.്ഡി. ബിരുദാനന്തരബിരുദക്കാര്‍ക്ക് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. പി.എച്ച്.ഡിക്കാര്‍ക്ക് പ്രവര്‍ത്തിപരിചയം ആവശ്യമില്ല.
പ്രായപരിധി: 21-30 വയസ്സ്
സ്റ്റാറ്റിറ്റീഷ്യന്‍ (രണ്ട് ഒഴിവുകള്‍)
സ്റ്റാറ്റിസ്റ്റിക്‌സ്/ ഇക്കണോമിക്‌സ്/അപ്ലൈഡ് ഇക്കണോമിക്‌സ്/ഇക്‌ണോമെട്രിക്‌സ് എന്നിവയിലേതെങ്കിലും വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം. പ്രവര്‍ത്തിപരിചയം ആവശ്യമില്ല.
ഐടി ഓഫീസര്‍ (20 ഒഴിവുകള്‍)
കമ്പ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/ ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ 60 ശതമാനം മാര്‍ക്കോടെ ബി.ഇ/ബി.ടെക്ക് അല്ലെങ്കില്‍ എം.സി.എ.
പ്രായപരിധി: 21 -30 വയസ്സ്
ചാര്‍ട്ടേഡ് അക്കൗണ്ടന്റ്: (25 ഒഴിവുകള്‍
ജെ.എം.ജി.എസ് 1
ചാര്‍ട്ടേഡ് അക്കൗണ്ടന്റ് യോഗ്യത/ സി.എഫ്.എ. പ്രവര്‍ത്തിപരിചയം ആവശ്യമില്ല.
പ്രായപരിധി: 21-30 വയസ്സ്
ചാര്‍ട്ടേഡ് അക്കൗണ്ടന്റ്: (25 ഒഴിവുകള്‍)
എം.എം.ജി എസ് II
ചാര്‍ട്ടേഡ് അക്കൗണ്ടന്റ് യോഗ്യത അല്ലെങ്കില്‍ എങ്കില്‍ സി.എഫ.്എ. മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം
പ്രായപരിധി: 21- 30 വയസ്സ്
പരീക്ഷ: 200 ചോദ്യങ്ങളാണ് രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷക്ക് ഉണ്ടാവുക. ഇംഗ്ലീഷ് ലാംഗ്വേജ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, പ്രൊഫഷണല്‍ നോളജ് എന്നിവയില്‍ നിന്നുള്ള 50 വീതം ചോദ്യങ്ങളുണ്ടാകും.
അപേക്ഷാ ഫീസ്: 1000 രൂപയും 180 രൂപ ജി.എസ്.ടിയും. എസ്.സി/എസ്.ടി, ഭിന്നശേഷിക്കാര്‍ക്ക് 100 രൂപയും 18 രൂപ ജി.എസ്.ടിയുമാണ് ഫീസ്. ഓണ്‍ലൈനായി ഫീസടയ്ക്കാം. വിശദവിവരങ്ങള്‍ക്കും www.ucobank.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. വെബ്‌സൈറ്റിലെ റിക്രൂട്ട്‌മെന്റ് ലിങ്ക് വഴി വേണം അപേക്ഷിക്കാന്‍. നിശ്ചിത ഫോര്‍മാറ്റിലുള്ള പാസ്്‌പോര്‍ട്ട് സൈസ് ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 17.
Content Highlights: 91 Specialised officer vacancies apply till november 17
Published: 27 Oct 2020, 01:33 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented