പഞ്ചാബിലെ കപൂര്‍ത്തലയില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍ കോച്ച് ഫാക്ടറിയില്‍ 400 അപ്രന്റിസ് ഒഴിവ്. ഫിറ്റര്‍, വെല്‍ഡര്‍ തസ്തികയില്‍ 200 ഒഴിവുണ്ട്. ഓണ്‍ലൈനായി അപേക്ഷിക്കാം. യോഗ്യതാമാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
ഒഴിവുകളുള്ള ട്രേഡുകള്‍: ഫിറ്റര്‍, വെല്‍ഡര്‍, മെക്കാനിസ്റ്റ്, പെയിന്റര്‍, കാര്‍പെന്റര്‍, മെക്കാനിക്ക് (മോട്ടോര്‍ വെഹിക്കിള്‍), ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക്ക് മെക്കാനിക്ക്, എ.സി. ആന്‍ഡ് റെഫ്രിജറേഷന്‍ മെക്കാനിക്ക്.
യോഗ്യത: പത്താം ക്ലാസ് അല്ലെങ്കില്‍ തത്തുല്യം. അനുബന്ധ ട്രേഡില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിങ്ങിന്റെ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്.
പ്രായപരിധി: 08.01.2020ല്‍ 15 വയസ്സിനും 24 വയസ്സിനുമിടയില്‍. എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ചുവര്‍ഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവര്‍ഷവും വയസ്സിളവ് ലഭിക്കും. ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷമാണ് വയസ്സിളവ്.
അപേക്ഷിക്കേണ്ട വിധം: ഓണ്‍ലൈനായി www.rcf.indianrailways.gov.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. അപേക്ഷയില്‍ യോഗ്യതയുടെയും പ്രായത്തിന്റെയും വിവരങ്ങള്‍ നല്‍കിയിരിക്കണം. അപേക്ഷയോടൊപ്പം നല്‍കുന്ന മെയിലിലും മൊബൈല്‍ നമ്പറിലുമായിരിക്കും ഭാവിവിവരങ്ങള്‍ അറിയിക്കുക.
അപേക്ഷയോടൊപ്പം വിജ്ഞാപനത്തില്‍ നല്‍കിയിരിക്കുന്ന നിശ്ചിത ഫോര്‍മാറ്റില്‍ ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യണം.
അപേക്ഷാഫീസ്: 100 രൂപ. ഓണ്‍ലൈനായി ഫീസടയ്ക്കാം. വനിതകള്‍, എസ്.സി.,എസ്.ടി. വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍ എന്നിവരെ അപേക്ഷാഫീസില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 6.
Content Highlights: 400 Apprentice vacancies in Punjab Rail coach factory
Published: 17 Jan 2020, 11:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented