അഭ്യസ്തവിദ്യരായ തൊഴില്‍രഹിതര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി കേരള സര്‍ക്കാര്‍ കേരള ഡവലപ്‌മെന്റ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ മുഖേന നടപ്പിലാക്കുന്ന കേരള നോളജ് ഇക്കോണമി മിഷന്‍ മുഖേന ഇതുവരെ നടന്നത് 10,428 നിയമനങ്ങള്‍. നോളജ് മിഷന്റെ വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് നിയമന ശുപാര്‍ശ ലഭിച്ചത്.
11 ലക്ഷത്തിലധികം ഉദ്യോഗാര്‍ഥികളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. 2000-ല്‍ അധികം കമ്പനികള്‍ തൊഴില്‍ ദാതാക്കളായും ഇതേ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവിധ കമ്പനികളിലായി എണ്ണായിരത്തിലധികം ഒഴിവുകള്‍ ഇനിയും നികത്താനുണ്ട്. നോളജ് മിഷനെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി 'എന്റെ തൊഴില്‍ എന്റെ അഭിമാനം' എന്ന പേരില്‍ വീടുതോറും ക്യാമ്പെയിനും നടത്തിയിരുന്നു
2019ലെ ഇക്കണോമിക് റിവ്യൂ കണക്കുകള്‍ പ്രകാരം തൊഴില്‍രഹിതരായ 45 ലക്ഷംപേരാണ് കേരളത്തിലുള്ളത്. കേരളത്തിലെ തൊഴിലന്വേഷകരില്‍ 22 ലക്ഷംപേരും പ്ലസ്ടുവിന് മുകളില്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. വരുന്ന നാലു വര്‍ഷംകൊണ്ട് സര്‍ക്കാര്‍, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളില്‍ പരമാവധി സൃഷ്ടിക്കാനാകുക രണ്ടുലക്ഷം മാത്രം തൊഴിലവസരങ്ങളാണ്. ഇവിടെയാണ് നോളജ് എക്കണോമി സഹായകരമാകുന്നത്. തൊഴില്‍ രഹിതരായ അഭ്യസ്തവിദ്യര്‍ക്ക്് യോജിച്ച സംരംഭങ്ങളിലും മേഖലകളിലും എത്തിപ്പെടാനുള്ള സാധ്യത ഒരുക്കുകയാണ് നോളജ് എക്കണോമി മിഷന്‍
2022 ഡിസംബര്‍ 02 വരെയുള്ള കണക്കുകള്‍
- Total Live Vacancies - 3,59,572
- Total Live Vacancies - 8033
- Total Job Roles - 31588
- Employers Count - 2470
- Total Applications - 398640
- Total Applied Distinct candidates - 111643
- Total Interviews - 31005
- Total Interviewed Distinct Candidates - 21389
- Total Shortlisted Count - 21349
- Total Shortlisted Distinct Candidates - 17787
- Total Hired Count - 10428
- Total Hired Distinct Candidates - 9740
Content Highlights: Kerala Knowledge Economy Mission, ente thozhil ente abhimanam, kerala jobs, k-disc
Published: 03 Dec 2022, 11:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented