placeholder
: സാഹിത്യപ്രേമികൾക്ക് എന്നും പ്രിയപ്പെട്ട ബൃഹദ്നോവലുകളുടെ നിരയിലേക്ക് പുതിയൊരു നോവൽകൂടി. തകഴിയുടെ ‘കയർ’, വിലാസിനിയുടെ ‘അവകാശികൾ’ എന്നീ ബൃഹദാഖ്യായികകൾ വായിച്ച മലയാളിക്ക് ഇനി വായിക്കാൻ സുസ്മേഷ് ചന്ത്രോത്തിന്റെ ‘വഴിച്ചെണ്ട’യും പ്രസിദ്ധീകരണത്തിനൊരുങ്ങുന്നു.

To advertise here,

1112 പേജുകളുള്ള നോവൽ മാതൃഭൂമി ബുക്സ് നവംബറിൽ പ്രസിദ്ധീകരിക്കും. 1895 രൂപ മുഖവിലയുള്ള പുസ്തകം ഇപ്പോൾ ബുക്കുചെയ്യുന്നവർക്ക് 1395 രൂപയ്ക്ക് ലഭിക്കും. വഴിച്ചെണ്ട സുസ്മേഷ് ചന്ത്രോത്തിന്റെ ഏഴാമത്തെ നോവലാണ്.

പുസ്തകം ബുക്കുചെയ്യാൻ അടുത്തുള്ള മാതൃഭൂമി ബുക്ക് സ്റ്റാൾ സന്ദർശിക്കുക. ഓൺലൈൻ സ്റ്റോറായ mbibooks.com ലും ബുക്ക് ചെയ്യാവുന്നതാണ്.