തിരുവനന്തപുരം: ഉള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നവതിസ്മരണ നിലനിര്‍ത്താന്‍ ഏര്‍പ്പെടുത്തിയ മഹാകവി ഉള്ളൂര്‍ സ്മാരക സാഹിത്യ പുരസ്‌കാരം ഡോ.സുനില്‍ പി.ഇളയിടത്തിന്.

'മഹാഭാരതം സാംസ്‌കാരിക ചരിത്രം' എന്ന ഗ്രന്ഥത്തിനാണ് അവാര്‍ഡ്. 10,001 രൂപയുടേതാണ് അവാര്‍ഡ്. മഹാകവി ഉള്ളൂരിന്റെ 'പിംഗള' എന്ന കൃതിയെക്കുറിച്ച് നടത്തിയ പഠനത്തിന് ഡോ. ജെസി നാരായണന്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയായി.

ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് അവാര്‍ഡ് വിതരണം നടത്തുമെന്ന് ബാങ്ക് പ്രസിഡന്റ് പ്രൊഫ. വി.എന്‍.മുരളീധരന്‍പിള്ള അറിയിച്ചു.

Content Highlights: Sunil P Ilayidam wins Ulloor award