കോഴിക്കോട്: മാതൃഭൂമി ബുക്‌സില്‍ ഓണം പുസ്തകോത്സവത്തിന് വ്യാഴാഴ്ച തുടക്കമാവും. മാതൃഭൂമി ബുക്സ്റ്റാളിലും ഓണ്‍ലൈനിലും തിരഞ്ഞെടുത്ത പുസ്തകങ്ങള്‍ക്ക് പ്രത്യേക വിലക്കിഴിവുണ്ടാകും. പുസ്തകോത്സവത്തോടനുബന്ധിച്ച് പുസ്തക പ്രകാശനങ്ങള്‍, മുഖാമുഖം എന്നിവ നടക്കും. ഓഗസ്റ്റ് 27-ന് അവസാനിക്കും. 

To advertise here,

സമീപകാലത്ത് മലയാളത്തില്‍ ഏറ്റവും അധികം കോപ്പികള്‍ വിറ്റഴിഞ്ഞ നോവലുകളായ 'സമുദ്രശില','സുസന്നയുടെ ഗ്രന്ഥപ്പുര', 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത' എന്നിവയ്ക്ക് 1100 രൂപയാണ് മുഖവില. ഓണം ഓഫറില്‍ ഈ മൂന്ന് നോവലുകള്‍ 849 രൂപയ്ക്ക് ഇപ്പോള്‍ സ്വന്തമാക്കാം. 1220 രൂപ മുഖവില വരുന്ന വിഖ്യാത ആത്മകഥകളായ, എന്‍.എന്‍. പിള്ളയുടെ 'ഞാന്‍', ചാര്‍ളി ചാപ്ലിന്റെ 'എന്റെ ആത്മകഥ' എന്നിവ ഇപ്പോള്‍ 940 രൂപയ്ക്ക് ലഭിക്കും.

കുട്ടികള്‍ക്ക് ഓണസമ്മാനമായി നല്‍കാന്‍ കഴിയുന്ന മികച്ച അഞ്ചു പുസ്തകങ്ങളാണ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ 'ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍', സുമംഗലയുടെ 'കേട്ട കഥകളും കേള്‍ക്കാത്ത കഥകളും', കെ.വി. രാമനാഥന്റെ 'രാജുവും റോണിയും', റിയാന്‍ എന്ന കൊച്ചുബാലന്റെ പ്രചോദനാത്മകമായ കഥ പറയുന്ന 'റിയാന്റെ കിണര്‍', ബഷീറിന്റെ 'പാത്തുമ്മയുടെ ആടി'ന് വിഖ്യാത ഭാഷാപണ്ഡിതന്‍ ആര്‍. ഇ. ആഷര്‍ ചെയ്ത വിവര്‍ത്തനം എന്നിവ. 870 രൂപ മുഖവില വരുന്ന ഈ പുസ്തകങ്ങള്‍ ഇപ്പോള്‍ 680 രൂപയ്ക്ക് ലഭിക്കും. ഇതു കൂടാതെ ശ്രദ്ധേയമായ പുസ്തകങ്ങള്‍ക്ക് ഓണം പ്രത്യേക ഓഫര്‍ ലഭിക്കും. മലയാളം, ഇംഗ്ലീഷ് ഐതിഹ്യമാലയ്ക്കുള്ള പ്രത്യേക ഓഫര്‍ ഓഗസ്റ്റ് 21 വരെ ഉണ്ടാവും.

രാവിലെ ഒമ്പതുമുതല്‍ രാത്രി എട്ടുവരെയാണ് ബുക്സ്റ്റാള്‍ പ്രവര്‍ത്തിക്കുന്നത്. ഓണ്‍ലൈനില്‍ പുസ്തകങ്ങള്‍ വാങ്ങാന്‍ mbibooks.com സന്ദര്‍ശിക്കുക. ഫോണ്‍: 0495 2720998