കോഴിക്കോട് : മാതൃഭൂമി ബുക്സ് ക്രിസ്മസ്-നവവത്സര പുസ്തകോത്സവം രാജാജി റോഡിലെ മാതൃഭൂമി ബുക്സ് അങ്കണത്തിൽ തുടങ്ങി. എഴുത്തുകാരൻ കല്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു.

To advertise here,

വായനയ്ക്ക് പലവിധ സങ്കേതങ്ങൾ വന്നപ്പോഴും പരിപൂർണമായും നമ്മുടേതുമാത്രമെന്നതാണ് പുസ്തകങ്ങളുടെ സവിശേഷതയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പുറംസഹായമൊന്നും വേണ്ടാത്ത വായനോപാധിയാണത്. അതുകൊണ്ടുതന്നെ പുസ്തകങ്ങൾക്ക് പ്രസക്തികൂടിക്കൊണ്ടേയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മാതൃഭൂമി ബുക്സിനു പുറമേ മലയാളത്തിലെയും ഇംഗ്ലീഷിലെയും പ്രമുഖ പ്രസാധകരുടെ പുസ്തകങ്ങൾ ആകർഷകമായ വിലക്കുറവിൽ ലഭിക്കും.

ശശി തരൂരിന്റെ നെഹ്രു ഇന്ത്യയുടെ സൃഷ്ടി, ഫ്രാൻസിസ് നേറോണയുടെ മാസ്റ്റർപീസ്, ബൈജു എൻ. നായരുടെ ഉല്ലാസ യാത്രകൾ, ടി.എസ്. കല്യാണരാമന്റെ ആത്മകഥയായ ആത്മവിശ്വാസം, കെ.പി. ഉണ്ണികൃഷ്ണന്റെ ജീവചരിത്രം ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയസഞ്ചാരി, കൽക്കിയുടെ പൊന്നിയിൻ സെൽവൻ, ജി.ആർ. ഇന്ദുഗോപന്റെ വാട്ടർ ബോഡി, ജോസഫ് അന്നംകുട്ടി ജോസിന്റെ സ്നേഹം കാമം ഭ്രാന്ത്, ഇംഗ്ലീഷ് പുസ്തകങ്ങളായ ഓർഹാൻ പാമുകിന്റെ നൈറ്റ്‌സ് ഓഫ് പ്ലേഗ്, ശശി തരൂരിന്റെ അംബേദ്കർ എ ലൈഫ്, ബുക്കർ ജേതാവ് ഷെഹാൻ കരുണതിലകയുടെ ദി സെവൻ മൂൺസ് ഓഫ് മാലി അൽമേഡ, സിദ്ധാർഥ് മുഖർജിയുടെ സോങ് ഓഫ് ദി സെൽ തുടങ്ങിയ പുതിയ പുസ്തകങ്ങൾ മേളയിൽ ലഭിക്കും. ഫോൺ: 0495 2720998