തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് തിരുവനന്തപുരം പുളിമൂട് ജങ്ഷനിലുള്ള മാതൃഭൂമി ബുക്സില്‍ നടത്തുന്ന ഓണം പുസ്തകോത്സവം വെള്ളിയാഴ്ച അവസാനിക്കും. 

To advertise here,

നോവലുകള്‍, കഥകള്‍, ആത്മകഥകള്‍, പുരാണ, ആധ്യാത്മിക പുസ്തകങ്ങള്‍, യാത്രാവിവരണങ്ങള്‍ തുടങ്ങി എല്ലാ മേഖലകളിലുമുള്ള മികച്ച പുസ്തകങ്ങള്‍ 10 മുതല്‍ 50 ശതമാനം വരെ വിലക്കിഴിവില്‍ ലഭിക്കും. 

മലയാളത്തിലും ഇംഗ്ലീഷിലുമായി പ്രസിദ്ധീകരിക്കപ്പെട്ട ഇന്ത്യയിലെ മികച്ച പ്രസാധകരുടെ ബാലസാഹിത്യം ഉള്‍പ്പെടെയുള്ള പുസ്തകങ്ങളും മേളയില്‍ ഒരുക്കിയിട്ടുണ്ട്. 

13-ന് അവസാനിക്കുന്ന ഓണം പുസ്തകോത്സവത്തില്‍ മലയാളത്തിലെ പ്രധാന പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷകളും കുട്ടികള്‍ക്കായുള്ള ഹിന്ദി പുസ്തകങ്ങളും ലഭിക്കും.

രാവിലെ ഒന്‍പതുമുതല്‍ രാത്രി എട്ടുവരെയാണ് പുസ്തകോത്സവം. വിവരങ്ങള്‍ക്ക്: 8590604825.