
കോഴിക്കോട്: പ്രശസ്ത എഴുത്തുകാരനും പ്രചോദനാത്മകമായ പ്രഭാഷണങ്ങളിലൂടെ ശ്രദ്ധേയനുമായ ജോസഫ് അന്നംകുട്ടി ജോസിന്റെ പുതിയ പുസ്തകം 'ആരും കാണാത്ത യുദ്ധങ്ങൾ' പ്രകാശനംചെയ്തു. ശനിയാഴ്ച വൈകീട്ട് അഞ്ചിന് കെ.പി. കേശവമേനോൻ ഹാളിലാണ് ചടങ്ങ് നടന്നത്. സദസ്സിലുള്ളവരിൽനിന്ന് നറുക്കിട്ടെടുത്ത സേതുലക്ഷ്മി പ്രദീപ്, ടി.കെ. സൽമ സിദ്ദിഖ്, രാജി ചന്ദ്രശേഖരൻ, അനഘ രാജഗോപാലൻ, പി.കെ. ഉമ എന്നിവർ ചേർന്നാണ് പുസ്തകം പ്രകാശനംചെയ്തത്.
പുസ്തകപ്രകാശനത്തിനുശേഷം ജോസഫ് അന്നംകുട്ടി ജോസുമായി മുഖാമുഖം പരിപാടി നടന്നു. ബിന്ദു ആമാട്ട് മോഡറേറ്ററായി.
പ്രീ ബുക്കിങ്ങിലൂടെ ഈ പുസ്തകത്തിന്റെ 25,000 കോപ്പികളാണ് വായനക്കാർ ബുക്ക് ചെയ്തത്.
Content Highlights: New book `Aarum Kaanatha Yuddhangal` by Joseph Annamkutty Jose launched. 25,000 pre-orders highlight immense reader interest.
Published: 14 Feb 2026, 09:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented