അമറിനേയും കൂട്ടുകാരേയും കുരുന്നുകള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ഏറെ പരിചിതമാണ്. എഴുത്തുകാരി ഖൈറുന്നിസയുടെ 'ബട്ടര്‍ഫിംഗേഴ്സ്' സീരീസിലുള്ള ബാലകൃതികള്‍ ലോക വായനക്കാര്‍ ഏറ്റെടുത്തുകഴിഞ്ഞു. കുട്ടികുസൃതികളെ അനാവരണം ചെയ്യുന്ന 'ഹൗസ്സാറ്റ് ബട്ടര്‍ഫിംഗേഴ്സി'ന്റെ മലയാള പരിഭാഷ മാതൃഭൂമി ബുക്‌സ് പുറത്തിറക്കി.

To advertise here,

കൈകസി വി.എസ്. ആണ് 'ഹൗസ്സാറ്റ് ബട്ടര്‍ഫിംഗേഴ്സ്' എന്ന ഇംഗ്ലീഷ് പുസ്തകത്തെ 'ഇതാ ബട്ടര്‍ഫിംഗേഴ്സ്' എന്ന പേരില്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്. 

'ബട്ടര്‍' എന്ന് ഇരട്ടപ്പേരുള്ള അമര്‍ വൈസ് ക്യാപ്റ്റനായ ഗ്രീന്‍ പാര്‍ക് അണ്ടര്‍ 15 ക്രിക്കറ്റ് ടീം കേണല്‍ നട്കര്‍ണി ട്രോഫിക്കായി മത്സരരംഗത്തിറങ്ങുന്നതിന്റെ കഥയിലൂടെ തന്റെ കൃതിയില്‍ മനോഹരമായ സ്‌കൂള്‍ കാലഘട്ടത്തിന്റെ ചിത്രം വരച്ചിടുകയാണ് ഖൈറുന്നിസ.