അപകടം ഉണ്ടാകുന്നതിനുമുന്‍പുള്ള വീഡിയോകള്‍ കണ്ടിരുന്നുവെന്നും വാഹനത്തിനുള്ളില്‍ അനുവദനീയമല്ലാത്ത നിര്‍മിതികള്‍ ഉണ്ടോ എന്നും കോടതി ചോദിച്ചു.

കൊച്ചി: വിനോദയാത്രയ്ക്കുപോയ അധ്യാപകരടക്കം 10 പേർ മരിക്കാനിടയായ വാൽപ്പാറ വാഹനാപകടത്തിനു പ്രാഥമിക കാരണം ഡ്രൈവറുടെ പരിചയക്കുറവാണെന്ന് സംശയിക്കുന്നതായി മോട്ടോർ വാഹനവകുപ്പ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി.
ഹെയർപിൻ വളവുകൾ ഇറങ്ങുകയായിരുന്ന വാഹനത്തിന്റെ വേഗം നിരന്തരം ബ്രേക്കിൽ നിയന്ത്രിച്ചതാണ് അപകടത്തിനിടയാക്കിയത്. ഗിയർ ഡൗൺ ചെയ്ത് എഞ്ചിൻ ഉപയോഗിച്ച് വേഗം നിയന്ത്രിച്ചില്ല. ഇതു ബ്രേക്ക് ഫെയ്ഡിങ്ങിന് കാരണമായി. ഇതോടെ വാഹനം നിയന്ത്രിക്കാൻ കഴിയാതായി. ഡ്രൈവർക്ക് മലയോരമേഖലയിൽ വാഹനമോടിക്കുന്നതിൽ പരിചയക്കുറവുണ്ടായിരുന്നു.
ചെറിയ റോഡുകളിൽ വാഹനം ഓടിക്കുന്നതിലും പരിചയക്കുറവുണ്ടായിരുന്നു. അപകടമുണ്ടായ സ്ഥലത്തെ സംരക്ഷണഭിത്തിക്കും മതിയായ ഉയരം ഉണ്ടായിരുന്നില്ല. അതിനാൽ വാഹനം മറിയുന്നത് തടയാനായില്ല. തെളിവുകളും സാഹചര്യങ്ങളും വിലയിരുത്തുമ്പോൾ ഡ്രൈവറുടെ അശ്രദ്ധയും സുരക്ഷിതമല്ലാത്ത ഡ്രൈവിങ്ങുമാണ് അപകടത്തിനിടയാക്കിയതെന്നും പാലക്കാട് ആർ.ടി.ഒ. എൻഫോഴ്സ്മെന്റ് വിങ് എം.വി.ഐ. കെ.കെ. അജിത്കുമാർ ഫയൽചെയ്ത റിപ്പോർട്ടിൽ വിശദീകരിക്കുന്നു.
ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീ കൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. വാഹനങ്ങളിലെ അനധികൃത രൂപമാറ്റം സംബന്ധിച്ച് സ്വമേധയാ എടുത്ത ഹർജിയാണ് പരിഗണനയിലുള്ളത്. അപകടം ഉണ്ടാകുന്നതിനുമുൻപുള്ള വീഡിയോകൾ കണ്ടിരുന്നുവെന്നും വാഹനത്തിനുള്ളിൽ അനുവദനീയമല്ലാത്ത നിർമിതികൾ ഉണ്ടോ എന്നും കോടതി ചോദിച്ചു.
ഇക്കാര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സർക്കുലർ പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഇതൊക്കെ എല്ലാവരും മറക്കുകയാണെന്നും കോടതി പറഞ്ഞു. സർക്കുലറിന്റെ കാര്യത്തിലടക്കം വിശദീകരണത്തിന് കേന്ദ്രസർക്കാർ സമയം തേടിയതിനെത്തുടർന്ന് വിഷയം പിന്നീട് പരിഗണിക്കാൻ മാറ്റി. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പത്ത് എൽ.പി. സ്‌കൂളിൽനിന്നുള്ള വിനോദയാത്രാ സംഘമാണ് ഏപ്രിൽ 17-ന് വാൽപ്പാറയിൽനിന്ന് പൊളാച്ചിയിലേക്കു പോകുംവഴി ഹെയർപിൻ വളവിൽ മറിഞ്ഞത്.
Content Highlights: MVD report blames driver inexperience and improper braking techniques for the Valparai accident., Lack of sufficient protective barriers at the hairpin bend contributed to the vehicle overturning., Kerala High Court is actively reviewing illegal vehicle modifications in connection with the incident., The accident involved a school excursion group traveling from Malappuram to Pollachi.
Published: 17 Jun 2026, 07:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented