
വാഹനമോടിക്കുമ്പോള്‍ പാലിക്കേണ്ട നിരവധി ട്രാഫിക് നിയമങ്ങളുണ്ട്. ആ നിയമം ഏതെങ്കിലും ലംഘിച്ചാല്‍ പിഴയും അടയ്‌ക്കേണ്ടി വരും. എന്നാല്‍ ഈ പിഴകളില്‍ നിന്ന് രക്ഷപ്പെടുന്നതിനായി ഒരു ഇന്‍ഫ്‌ളുവന്‍സര്‍ പങ്കുവെച്ച വഴികളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
അമേരിക്കയില്‍ നിന്നുള്ള ഇന്‍ഫ്‌ളുവന്‍സറായ ഐവി ബ്ലൂം ആണ് ഇതുമായി ബന്ധപ്പെട്ട റീല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഗര്‍ഭിണിയായി അഭിനയിച്ചും ഭര്‍ത്താവ് മരിച്ചെന്ന് കള്ളം പറഞ്ഞുമാണ് പിഴകളില്‍നിന്ന് രക്ഷപ്പെടാറുള്ളതെന്ന് യുവതി പറയുന്നു. തന്റെ ഈ വിദ്യ എല്ലായ്‌പ്പോഴും ഫലിക്കാറുണ്ടെന്നും പിഴ അടക്കാതെ പോലീസില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിച്ചിട്ടുണ്ടെന്നും യുവതി പറയുന്നു.
എപ്പോഴും കാറിനുള്ളില്‍ വ്യാജ ചിതാഭസ്മം സൂക്ഷിക്കാറുണ്ടെന്നും പിടിക്കപ്പെട്ടാല്‍ ഇതുകാണിച്ച് ഭര്‍ത്താവ് അടുത്തിടെ മരിച്ചെന്ന് പറഞ്ഞ് പോലീസുകാരനെ കബളിപ്പിക്കാന്‍ സാധിക്കുമെന്നും യുവതി പറയുന്നു. ഗര്‍ഭിണിയാണെന്ന് തോന്നിക്കാന്‍ വ്യാജമായി വയറുണ്ടാക്കുന്നതാണ് മറ്റൊരു രീതി. ചിലപ്പോള്‍ ഒരു കുപ്പി വെള്ളം താഴെ ഒഴിച്ച് പ്രസവവേദന അഭിനയിക്കുമെന്നും വേഗത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പോലീസുകരാനോട് അപക്ഷേക്കുമെന്നും ഐവി ബ്ലൂം പറയുന്നു. തന്റെ കുടുംബത്തില്‍ പോലീസ് ഉദ്യോഗസ്ഥരുണ്ടെന്ന് അറിയിക്കാനായി കാറില്‍ ഇതുമായി ബന്ധപ്പെട്ട സ്റ്റിക്കറുകള്‍ പതിക്കാറുണ്ടെന്നും യുവതി കൂട്ടിച്ചേര്‍ക്കുന്നു.
ഈ റീലിന് താഴെ നിരവധി പേരാണ് ഐവി ബ്ലൂമിനെ വിമര്‍ശിച്ച് കമന്റ് ചെയ്തത്. ഈ വഴികള്‍ പുരുഷന്‍മാര്‍ക്ക് സ്വീകരിക്കാന്‍ പറ്റാത്തതാണെന്നും നിയമലംഘനങ്ങള്‍ക്ക് പണം നല്‍കാതിരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം നിയമം ലംഘിക്കാതിരിക്കുന്നതാണെന്നും യുവതി കുറിച്ചു.
ഇതിനോടകം 66 ലക്ഷം ആളുകളാണ് ഈ റീല്‍ കണ്ടത്. രണ്ട് ലക്ഷത്തോളം ആളുകള്‍ ലൈക്കും ചെയ്തു. ഇന്‍സ്റ്റഗ്രാമില്‍ മൂന്ന് ലക്ഷത്തോളം ഫോളോവേഴ്‌സുള്ള ഐവി ബ്ലൂം സ്ഥിരമായി പ്രാങ്ക് വീഡിയോകള്‍ ചെയ്യാറുണ്ട്.
Content Highlights: us woman shares tips to get out of speeding ticket
Published: 01 Mar 2025, 09:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented