ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് പെർഫോമൻസ് ബൈക്കാണ് അൾട്രാവയലറ്റ് എഫ്77. ചലച്ചിത്രതാരം ദുൽഖർ സൽമാന് നിക്ഷേപമുള്ള കമ്പനിയാണ് അൾട്രാവയലറ്റ്. ഒറിജിനൽ, റെക്കോൺ എന്നീ വകഭേദങ്ങളിൽ ലഭിക്കുന്ന ബൈക്കിന്റെ വില യഥാക്രമം 3.80 ലക്ഷം രൂപയും 4.55 ലക്ഷം രൂപയുമാണ്. 77 എണ്ണം മാത്രം നിർമിക്കുന്ന പ്രത്യേക പതിപ്പും പുറത്തിറക്കി. വില 5.50 ലക്ഷം രൂപയാണ്. ജനുവരി ആദ്യം ബൈക്ക് ഉപഭോക്താക്കൾക്ക് ലഭിച്ചുതുടങ്ങുമെന്ന് കമ്പനി അറിയിച്ചു. ബൈക്കിന്റെ ബുക്കിങ് നേരത്തേ ആരംഭിച്ചിരുന്നു.
ഒറിജിനലിൽ 7.1 കെ.ഡബ്ല്യു.എച്ച്. ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ഒറ്റ ചാർജിൽ 207 കിലോമീറ്ററാണ് റേഞ്ച്. 27 കിലോവാട്ട് കരുത്തും 85 എൻ.എം. ടോർക്കും നൽകുന്ന മോട്ടോറാണ് ഇതിൽ. ഉയർന്ന മോഡലായ റെക്കോണിൽ 39 ബി.എച്ച്.പി. കരുത്തും 95 എൻ.എം. ടോർക്കും നൽകുന്ന മോട്ടോറാണ്. 10.3 കെ.ഡബ്ല്യു.എച്ച്. ആണ് ബാറ്ററി. ഒറ്റ ചാർജിൽ 307 കിലോമീറ്ററാണ് റേഞ്ച്.
ഒർജിനൽ പതിപ്പിന്റെ ബാറ്ററി പായ്ക്കിന് മൂന്ന് വർഷവും 30,000 കിലോമീറ്ററും വാറന്റി ലഭിക്കുമ്പോൾ റെക്കോണിന്റെ ബാറ്ററി പായ്ക്കിന് അഞ്ചു വർഷവും 50,000 കിലോമീറ്ററും വാറന്റിയുണ്ട്. ലിമിറ്റഡ് എഡിഷൻ മോഡലിന്റെ വാറന്റി എട്ടു വർഷവും ഒരു ലക്ഷം കിലോമീറ്ററുമാണ്.
ഭാരക്കുറവുള്ള ഫ്രെയിമാണ് വാഹനത്തിനായുള്ളത്. ഇത് മികച്ച ഹാൻഡ്‌ലിങ്ങിനും പെട്ടെന്നു വേഗം കൈവരിക്കാനും സഹായിക്കും. ഭാരം കുറയുന്നതിനൊപ്പം വാഹനത്തിന് കരുത്തേറിയെന്നും കമ്പനി അവകാശപ്പെടുന്നു. പാസീവ് എയർകൂളിങ് ഉൾപ്പെടെ മികച്ച സാങ്കേതിക സൗകര്യങ്ങളുള്ള ബാറ്ററി പായ്ക്ക് നിലവിൽ ലഭ്യമായ ഏതൊരു വൈദ്യുത വാഹനത്തിന്റേതിനെക്കാളും മികച്ചതായിരിക്കുമെന്നാണ് കമ്പനി പറയുന്നത്. ലേസർ എൽ.ഇ.ഡി. ലാംപ്, ക്ലിപ് ഓൺ ഹാൻഡിൽബാർ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയവ ബൈക്കിനുണ്ട്.
രണ്ടാംഘട്ടത്തിൽ കൊച്ചിയിലുമെത്തും
ജനുവരിയിൽ ആദ്യഘട്ടത്തിൽ ബെംഗളൂരുവിലായിരിക്കും വാഹനമെത്തുക. രണ്ടാംഘട്ടമെത്തുന്ന നഗരങ്ങളുടെ കൂട്ടത്തിൽ കൊച്ചിയുമുണ്ട്. ഷാഡോ, എയർസ്‌ട്രൈക്ക്, ലേസർ എന്നിങ്ങനെ മൂന്നു നിറങ്ങളിലാണ് ഇത് വരുക.
Content Highlights: Ultraviolette F77 electric motorcycle s Price and details
Published: 25 Dec 2022, 11:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented