ഏപ്രിൽ രണ്ടാംവാരത്തോടെ രാജ്യത്തെ വാഹനപ്രേമികൾക്ക് സമ്മാനം കൈമാറാനുള്ള തയ്യാറെടുപ്പിലാണ് ട്രയംഫ് മോട്ടോർസൈക്കിൾസ്. 350സി.സി. വിഭാഗത്തിലുള്ള പുതിയ മോട്ടോർസൈക്കിളുകളുടെ നിരയാണ് കമ്പനി രാജ്യത്ത് പുറത്തിറക്കുന്നത്.

To advertise here,

ബജാജുമായുള്ള പങ്കാളിത്തത്തിൽ പുറത്തിറക്കിയ സ്പീഡ് 400, സ്‌ക്രാമ്പ്‌ലർ 400എക്സ് എന്നിവയ്ക്ക് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ഇതിന്റെ പിന്തുടർച്ചയാണ് കമ്പനി പുതിയ ബൈക്കുകളിലൂടെ നേടാൻ ശ്രമിക്കുന്നത്.

ജി.എസ്.ടി. പരിഷ്‌കരണത്തിന്റെ ഭാഗമായി 350 സി.സി.ക്കും താഴേക്കുമുള്ള ഇരുചക്രവാഹനങ്ങൾക്ക് നികുതി 18 ശതമാനമായി കുറച്ചതിന്റെ നേട്ടവും ഉപഭോക്താക്കൾക്ക് വാഹനത്തിന്റെ വിലയിൽ പ്രതീക്ഷിക്കാം. റോയൽ എൻഫീൽഡ് ക്‌ളാസിക് 350, ഹോണ്ട സി.ബി. 350, ഹാർളി ഡേവിഡ്സൺ എക്‌സ് 440 എന്നിവയോടായിരിക്കും ട്രയംഫിന്റെ 350 സി.സി. നിരയുടെ മത്സരം.